സു​മ​ന​സു​ക​ളു​ടെ കരുണതേടി സൗ​മ്യ
Saturday, September 24, 2022 11:49 PM IST
ക​ല്ലൂ​ർ​ക്കാ​ട്: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ യു​വ​തി സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മു​ണ്ടാ​ട്ടി​ൽ ത​ങ്ക​മ്മ​യു​ടെ മ​ക​ൾ എം.​കെ. സൗ​മ്യ(35) ആ​ണ് വൃക്കരോ​ഗം ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്ന​ത്.

എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സൗ​മ്യ​യു​ടെ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സ​ഹോ​ദ​ര​ൻ സ​തീ​ഷി​ന്‍റെ വൃ​ക്ക മാ​റ്റി​വ​യ്ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കും അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ​ക്കു​മാ​യി 15 ല​ക്ഷം രൂ​പ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. കൂ​ലി​വേ​ല ചെ​യ്ത് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഇ​വ​ർ​ക്ക് ചി​കി​ത്സ തു​ട​ർ​ന്നു കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ൽ സു​മ​ന​സു​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ സാ​ന്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നാ​യി ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ജ​യിം​സ് ക​ണ്‍​വീ​ന​റും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ ചെ​യ​ർ​മാ​നും, ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര ര​ക്ഷാ​ധി​കാ​രി​യു​മാ​യു​ള്ള ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ച്, സൗ​മ്യ​യു​ടെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ​യും പേ​രി​ൽ ക​ല്ലൂ​ർ​ക്കാ​ട് യൂ​ണി​യ​ൻ ബാ​ങ്ക് ശാ​ഖ​യി​ൽ ജോ​യി​ന്‍റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 670302010 009528, ഐ​എ​ഫ്എ​സ്‌​സി കോ​ഡ്: UBIN 0567035.