റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ
Saturday, September 24, 2022 11:49 PM IST
കോ​ത​മം​ഗ​ലം: റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​കോ​ത​മം​ഗ​ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു മു​ന്പി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. വേ​ത​ന പാ​ക്കേ​ജ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, വി​ത​ര​ണം ക​ഴി​ഞ്ഞ് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ വേ​ത​നം ന​ൽ​കു​മെ​ന്ന വാ​ക്ക് പാ​ലി​ക്കു​ക, ഓ​ണം ഉ​ത്സ​വ​ബ​ത്ത​യും, ഓ​ഗ​സ്റ്റ് മാ​സ​ത്തെ ക​മ്മീ​ഷ​നും ഉ​ട​ൻ ല​ഭ്യ​മാ​ക്കു​ക, കി​റ്റി​ന് ക​മ്മീ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി ഉ​ട​ൻ ന​ട​പ്പാ​ക്കു​ക, മ​ണ്ണെ​ണ്ണ ഡോ​ർ ഡെ​ലി​വ​റി​യാ​യി ന​ൽ​കു​ക, പ​ഞ്ച​സാ​ര ക​മ്മീ​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ. സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ജോ മാ​ത്യു, എം.​എ​സ്. സോ​മ​ൻ. എം.​എം. ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.