എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണ​വും ഫ്രീ​ഡംവാ​ൾ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി
Saturday, September 24, 2022 11:54 PM IST
വ​രാ​പ്പു​ഴ: സെ​ന്‍റ് ജോ​ർ​ജ്സ് എ​ച്ച്എ​സ്എ​സ് പു​ത്ത​ൻ​പ​ള്ളി എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണ​വും ഫ്രീ​ഡം വാ​ൾ ഉ​ദ്ഘാ​ട​ന​വും വി ​കെ​യ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പിന്‍റെ ഭാ​ഗ​മാ​യി തു​ട​ങ്ങി​യ 'ഫ്രീ​ഡം വാ​ളി​ന്‍റെ' ഉ​ദ്ഘാ​ട​നം സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് കാ​ട്ടേ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹി​ക നീ​തി വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ന​ട​പ്പി​ലാ​ക്കു​ന്ന അ​ശ​ര​ണ​രാ​യ ഗു​രു​ത​ര രോ​ഗി​ക​ൾ​ക്കു​ള്ള ചി​കി​ത്സാ പ​ദ്ധ​തി​യാ​യ വി ​കെ​യ​ർ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്രി​ൻ​സി​പ്പ​ൽ എ​ലി​സ​ബ​ത്ത് ജോ​സ​ഫ് നി​ർ​വഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ ഷീ​ലാ ടെ​ല്ല​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്രധാനാധ്യാപിക തെ​രേ​സ ബി​ന്ദു, പിടിഎ ​പ്ര​സി​ഡന്‍റ് ജൂ​ജ​ൻ വി​ല്ലി, പ്രോ​ഗ്രാം ഓ​ഫീ​സേ​ഴ്സ് പി.എസ്. ബി​ന്ദു,ഡി​ജോ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.