ഡോ. ​ഇ​ബ്രാ​ഹിം കു​ട്ടി​ക്ക് എൻഎസ്എസ് അവാർഡ്
Saturday, September 24, 2022 11:54 PM IST
കാ​ല​ടി: നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം (​എ​ൻഎ​സ്എ​സ്) സ്ഥാ​പ​ക ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ അ​വാ​ർ​ഡ് കാ​ല​ടി സം​സ്കൃ​ത സ​ർ​വക​ലാ​ശാ​ല അ​ധ്യാ​പ​ക​നാ​യ ഡോ. ​പി.എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി​ക്ക്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യാ​യ പ​രേ​ത​യാ​യ പു​ഷ്പ ഹ​രി​റാം പ​ഞ്ചാ​ബി​യു​ടെ പേ​രി​ലു​ള്ള അ​വാ​ർ​ഡി​ന് കേ​ര​ള​ത്തി​ൽനി​ന്ന് ഒ​രാ​ൾ മാ​ത്ര​മാ​ണ് അ​ർ​ഹ​ത നേ​ടി​യ​ത്. കാ​ല​ടി സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​റ് വ​ർ​ഷ​ത്തോ​ളം എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ ഓർ​ഡി​നേ​റ്റ​റാ​യി​രു​ന്ന ഡോ. ​ഇ​ബ്രാ​ഹിം കു​ട്ടി ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ​റി​ൽ ഹി​ന്ദി വി​ഭാ​ഗം പ്ര​ഫ​സ​റാ​യാ​ണ് നി​ല​വി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.