പെ​രു​മ്പാ​വൂ​രി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ നാ​ട​കോ​ത്സ​വം
Saturday, September 24, 2022 11:54 PM IST
പെ​രു​മ്പാ​വൂ​ര്‍: സ​രി​ഗ​യു​ടെ 30-ാമ​ത് സം​സ്ഥാ​ന നാ​ട​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. 10 നാ​ട​ക സ​മി​തി​ക​ളാ​ണ് തു​ട​ര്‍​ച്ച​യാ​യി ന​ട​ക്കു​ന്ന നാ​ട​കോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.
വ​ള​ളു​വ​നാ​ട് നാ​ദ​ത്തി​ന്‍റെ പ്ര​കാ​ശം പ​ര​ത്തു​ന്ന വീ​ട്, തി​രു​വ​ന​ന്ത​പു​രം ന​മ്മ​ള്‍ നാ​ട​ക​ക്കാ​രു​ടെ മ​ധു​ര നെ​ല്ലി​ക്ക, കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ​യു​ടെ മൂ​ക്കു​ത്തി, കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല​യു​ടെ ക​ട​ലാ​സിലെ ആ​ന, തി​രു​വ​ന​ന്ത​പു​രം ശ്രീ​ന​ന്ദ​ന​യു​ടെ ബാ​ല​ര​മ, ആ​റ്റി​ങ്ങ​ല്‍ ശ്രീ​ധ​ന്യ​യു​ടെ ല​ക്ഷ്യം, ച​ങ്ങ​നാ​ശേ​രി അ​ണി​യ​റ​യു​ടെ നാ​ലു​വ​രി​പ്പാ​ത, നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ കോ​ഴി​പ്പോ​ര്, എ​റ​ണാ​കു​ളം ചൈ​ത്ര​താ​ര​യു​ടെ ഞാ​ന്‍, കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ അ​മ്മ മ​ന​സ് എ​ന്നീ നാ​ട​ക​ങ്ങ​ള്‍ മേ​ള​യി​ല്‍ അ​ര​ങ്ങേ​റു​മെ​ന്ന് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എ​ന്‍.​സി. മോ​ഹ​ന​ന്‍, ക​ണ്‍​വീ​ന​ര്‍ ഷാ​ജി സ​രി​ഗ, ഫാ​സ് പ്ര​സി​ഡ​ന്‍റ് ഐ​മു​റി വേ​ണു, ക​ല പ്ര​സി​ഡ​ന്‍റ് ബി. ​മ​ണി, എം.​ഇ. അ​സീ​സ്, ബി​ജു ര​സി​ക എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 6.30 മു​ത​ല്‍ പെ​രു​മ്പാ​വൂ​ര്‍ ഫാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് നാ​ട​കാ​വ​ത​ര​ണം.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ ക​ലാ​കാ​ര​ന്മാ​ര്‍​ക്കൊ​രു കൈ​ത്താ​ങ്ങ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നാ​ട​കോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.