ആലുവ കെഎസ്ആർടിസി ബ​സ് സ്റ്റാ​ൻ​ഡ് ടെ​ർ​മി​ന​ൽ ഭാ​ഗി​ക​മാ​യി തു​റ​ന്നു
Saturday, September 24, 2022 11:55 PM IST
ആ​ലു​വ: അ​നി​ശ്ചി​ത​മാ​യി നി​ർ​മാ​ണം നീ​ളു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് ടെ​ർ​മി​ന​ൽ ഭാ​ഗി​ക​മാ​യി തു​റ​ന്നു. പെ​രു​മ്പാ​വൂ​ർ മേ​ഖ​ല​യി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ​ക്ക് യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മു​ള്ള മേ​ഖ​ല​യാ​യി ടെ​ർ​മി​ന​ൽ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ക​ടു​ത്ത വേ​ന​ലി​ൽ ത​ണ​ൽ ഇ​ല്ലാ​തെ വ​ല​ഞ്ഞി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ആ​ശ്വാ​സ​മാ​യി.

താ​ത്കാ​ലി​ക ഷെ​ഡി​ൽ ആ​ണ് സ്‌​റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചൂ​ടും പൊ​ടി​യു​മേ​റ്റാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും നി​ൽ​ക്കു​ന്ന​ത്. സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫീ​സ് ടെ​ർ​മി​നി​ലേ​ക്ക് മാ​റ്റി അ​നൗ​ൺ​സ്മെ​ന്‍റ് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പെ​രു​മ്പാ​വൂ​ർ ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ന് അ​ക​ത്തേ​ക്ക് ക​യ​റി​യ​തോ​ടെ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ​ക്ക് വ​ന്ന് പോ​കാ​ൻ സ്ഥ​ലം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തു വ​രെ സ്റ്റാ​ൻ​ഡി​ന് പു​റ​ത്തു നി​ർ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​റ​ക്കി​യി​രു​ന്ന​ത്. അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന​നു​വ​ദി​ച്ച അ​ഞ്ചു കോ​ടി 89.6 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

2020 ജ​നു​വ​രി 28ന് ​അ​ന്ന​ത്തെ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും കെ​എ​സ്ആ​ർ​ടി​സി എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും ത​മ്മി​ൽ ത​ർ​ക്കം മു​റു​ക​യ​തോ​ടെ​യാ​ണ് നി​ർ​മാ​ണം ഇ​ഴ​ഞ്ഞി​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത്.