അ​ഖി​ലേ​ന്ത്യ ട്രേ​ഡ് ടെ​സ്റ്റ് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Monday, September 26, 2022 11:58 PM IST
കൊ​ച്ചി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ 2022 അ​ഖി​ലേ​ന്ത്യ ട്രേ​ഡ് ടെ​സ്റ്റി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച ക​ള​മ​ശേ​രി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ ട്രെ​യി​നി​ക​ളെ അ​നു​മോ​ദി​ച്ചു. അട്ടിപ്പേ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍​ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ര്‍​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും കാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കി. ഇ​വി​ടെ പ​രി​ശീ​ല​നം ന​ല്കു​ന്ന ഏ​ഴു ട്രേ​ഡു​ക​ളി​ലും അ​ഖി​ലേ​ന്ത്യ ട്രേ​ഡ് ടെ​സ്റ്റി​ല്‍ പ​ങ്കെ​ടു​ത്ത പ​രി​ശീ​ല​നാ​ര്‍​ഥി​ക​ള്‍ നൂ​റു​ശ​ത​മാ​നം വി​ജ​യം വ​രി​ച്ചു. അ​തി​ല്‍ 112 പേ​ര്‍ 80 ശ​ത​മാ​ന​ത്തി​ന് മേ​ല്‍ മാ​ര്‍​ക്കും, 31 പേ​ര്‍ 90 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ല്‍ മാ​ര്‍​ക്കും ക​ര​സ്ഥ​മാ​ക്കി.
ഉ​ന്ന​തം വി​ജ​യം​നേ​ടി ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ എ​ൻജി​നീ​യ​റിം​ഗ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഐ​ടിഐ ​കോ​ഴ്‌​സു​ക​ള്‍​ക്കു പു​റ​മേ, വി​വി​ധ​ങ്ങ​ളാ​യ ആ​റു ട്രേ​ഡു​ക​ളി​ല്‍ അ​ഡ്വാ​ന്‍​സ്ഡ് ട്രെ​യ്‌​നിം​ഗും ന​ല്കി​വ​രു​ന്നു. നൂ​റു​ശ​ത​മാ​ന​വും പ്ലേ​സ്‌​മെ​ന്‍റ് ഉ​റ​പ്പു ന​ല്കു​ന്ന ഇ​തി​ല്‍ ചേ​ര്‍​ന്ന് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന നിരവധി വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഓ​രോ വ​ര്‍​ഷ​വും വിദേശരാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി ല​ഭി​ച്ചുപോ​കു​ന്ന​തെന്ന് കോളജ് അധികൃതർ പറഞ്ഞു.