35 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ​ വീ​ണ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, September 29, 2022 12:20 AM IST
പെ​രു​മ്പാ​വൂ​ർ : 35 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഗോ​വ​ണി​യു​ടെ അ​ടി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കി​ണ​റ്റി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് 4.30നാ​ണ് അ​തി​ഥിത്തൊഴി​ലാ​ളി മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ആ​കാ​ശ് (20) വീ​ണ​ത്.

മോ​ട്ട​റി​ന്‍റെ ഹോ​സി​ൽ പി​ടി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ പെ​രു​മ്പാ​വൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്.​ അ​സൈ​നാ​രു​ടെ നേ​തൃത്വ​ത്തി​ൽ സേ​നാം​ഗ​ങ്ങ​ളാ​യ പി.​കെ.​ അ​നി​ൽ ,ബെ​ന്നി മാ​ത്യു, എ.​എം.​ ജോ​ൺ, ടി.​ആ​ർ.​ അ​ജേ​ഷ്, പി.​യു.​ പ്ര​മോ​ദ് കു​മാ​ർ, ബി​ബി​ൻ മാ​ത്യു, ബി.​എ​സ്.​ സാ​ൻ, രാ​കേ​ഷ് എ​സ്.​ മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ക്ഷി​ച്ച് പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പോ​ഞ്ഞാ​ശേ​രി സ്വ​ദേ​ശി കി​ഴ​ക്ക​ൻ വീ​ട്ടി​ൽ മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് ഇ​യാ​ൾ വീ​ണ​ത്. കാ​ര്യ​മാ​യ പ​രി​ക്കു​ക​ൾ ഇ​ദ്ദേ​ഹ​ത്തി​നി​ല്ല.