നി​രാ​ലം​ബ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Thursday, September 29, 2022 12:21 AM IST
മൂ​വാ​റ്റു​പു​ഴ: നി​രാ​ലം​ബ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ത​ർ​ബി​യ​ത്ത് വി​എ​ച്ച്എ​സ്ഇ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ. എ​ൻ​എ​സ്എ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യാ​ണ് മൂ​വാ​റ്റു​പു​ഴ സ്നേ​ഹ​വീ​ട്ടി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി ഗ്ലൂ​ക്കോ​മീ​റ്റ​ർ, പ്ര​ഷ​ർ അ​പ്പാ​ര​റ്റ​സ്, ഓ​ക്സീ​മീ​റ്റ​റു​ക​ൾ, ക​ട്ടി​ലു​ക​ൾ എ​ന്നി​വ വാ​ങ്ങി ന​ൽ​കി സ​ഹാ​യ​മൊ​രു​ക്കി​യ​ത്. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ മെ​ഹ​ബി​ൻ, അ​ബ്ദു​ൾ സ​ലാം, അ​ന​ന്തു ബി​ജു, മു​ഹൈ​സ് എ​ന്നി​വ​രി​ൽ​നി​ന്നു സ്നേ​ഹ​വീ​ട് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ബി. ബി​നീ​ഷ് കു​മാ​ർ ഏ​റ്റു​വാ​ങ്ങി.

നി​രാ​ലം​ബ​രെ​യും അ​ശ​ര​ണ​രേ​യും സ​ഹാ​യി​ക്കു​ന്ന യൂ​ണി​റ്റി​ന്‍റെ സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എം.​എ​സ്. സ്നേ​ഹ, അ​ധ്യാ​പ​ക​രാ​യ സോ​ണി​യ മ​രി​യ​റ്റ് ജോ​ർ​ജ്, സു​നി​ൽ തോ​മ​സ്, ഇ.​കെ. ര​ഞ്ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.