ഭൂ​ത​ത്താ​ൻ​കെ​ട്ട് പാ​ർ​ക്ക് വൃ​ത്തി​യാ​ക്കി
Friday, September 30, 2022 12:09 AM IST
കോ​ത​മം​ഗം​ലം: ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം ഡി​റ്റി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​ത​ത്താ​ൻ​കെ​ട്ട് ഡാ​മി​ന് സ​മീ​പ​മു​ള്ള ഭൂ​ത​ത്താ​ൻ​കെ​ട്ട് പാ​ർ​ക്ക് വൃ​ത്തി​യാ​ക്കി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് മാ​തൃ​ക​യാ​യി. ശു​ചീ​ക​ര​ണ പ​രി​പാ​ടി കോ​ത​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ഗം ലി​സി ഔ​സേ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ർ​ക്കി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്തും, പു​തു​ത​ല​മു​റ​യ്ക്ക് പ​രി​സ​ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​വു​ക​ളും പ​ക​ർ​ന്നു​കൊ​ടു​ത്തു​മു​ള്ള പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​ന്നു​പോ​കു​ന്ന ഭൂ​ത​ത്താ​ൻ​കെ​ട്ട് പാ​ർ​ക്ക് ശു​ചീ​ക​ര​ണം വ​ഴി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സി​ന് ല​ഭി​ച്ച​ത്.