ക​ഞ്ചാ​വു​മാ​യി ആ​സാം സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ
Friday, September 30, 2022 12:09 AM IST
മൂ​വാ​റ്റു​പു​ഴ: ക​ഞ്ചാ​വു​മാ​യി ആ​സാം മൊ​റി​ഗാ​വ് ല​ഹോ​റി​ഹ​ട്ട് ഡൈ​ത്തു​ൽ​ബാ​രി ജാ​ഹി​റു​ൽ ഇ​സ്ലാം (21), മൊ​റി​ഗാ​വ് ദി​ന​ൻ​ഖ​ടി ജി​യാ​ജു​ൽ ഹ​ഖ് (23) എ​ന്നി​വ​രെ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മൂ​വാ​റ്റു​പു​ഴ കീ​ച്ചേ​രി​പ​ടി സൂ​ര്യ കോം​പ്ല​ക്സ് കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്ത് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ഒ​ന്ന​ര​കി​ലോ​യോ​ളം വ​രു​ന്ന ക​ഞ്ചാ​വാ​ണ് ഇ​വ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.
എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ടം ചെ​യ്യു​ന്ന​വ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും പി​ടി​കൂ​ടു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ജി​ല്ല​യി​ൽ ന​ട​ന്ന് വ​രു​ന്ന​ത്. പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​ൻ. രാ​ജേ​ഷ്, എ​സ്ഐ​മാ​രാ​യ സി.​പി. ബ​ഷീ​ർ, മി​ൽ​ക്കാ​സ് വ​ർ​ഗീ​സ്, ജി​ജോ, എ​എ​സ്ഐ ദി​ലീ​പ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ബേ​സി​ൽ സ്ക​റി​യ, അ​ബൂ​ബ​ക്ക​ർ, ബി​ബി​ൽ, മു​ഹ​മ്മ​ദ് ഷെ​ഹി​ൻ, മൊ​ഹി​യു​ദ്ധീ​ൻ എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് എ​സ്പി അ​റി​യി​ച്ചു.