ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും
Friday, September 30, 2022 12:09 AM IST
കോ​ല​ഞ്ചേ​രി :പ​ഴ​ന്തോ​ട്ടം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ കീ​ഴി​ൽ എ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന പ​ഴ​ന്തോ​ട്ടം മോ​ർ ബ​സേ​ലി​യോ​സ് കു​രി​ശു​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും ആ​ഘോ​ഷി​ക്കു​ന്നു.
ഇ​ന്നു വൈ​കീട്ട് ഏ​ഴി​ന് ന​ട​ക്കു​ന്ന സ​ന്ധ്യാ പ്രാ​ർ​ഥ​ന​യി​ൽ മാ​ത്യൂ​സ് മാ​ർ അ​ഫ്രേം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച സ​ദ്യ. നാ​ളെ രാ​വി​ലെ ഏ​ഴ​ര​യ്ക്ക് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.
ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് കു​രി​ശു​പ​ള്ളി​യി​ൽ കോ​ത​മം​ഗ​ലം കാ​ൽ​ന​ട തീ​ർ​ഥ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കും. എ​ല്ലാ ച​ട​ങ്ങു​ക​ളി​ലും ആ​ദി​യോ​ട​ന്തം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വി​കാ​രി ഫാ. ​ഷി​ബു ചെ​റി​യാ​ൻ, ട്ര​സ്റ്റി കെ.​വൈ. ബാ​ബു എ​ന്നി​വ​ർ അ​റി​യി​ച്ചു.