ചു​ണ്ട​നു​ക​ളും ഇ​രു​ട്ടു​കു​ത്തി​ക​ളും സ​ജ്ജം: പി​റ​വം വ​ള്ളം​ക​ളി നാ​ളെ
Friday, September 30, 2022 12:09 AM IST
പി​റ​വം: ചാ​മ്പ്യ​ൻ​സ് ലീ​ഗ് മ​ത്സ​ര​ത്തി​നു ഭാ​ഗ​മാ​യു​ള്ള വ​ള്ളം​ക​ളി​ക്ക് ഒ​രു​ങ്ങി പി​റ​വം . ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും, ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ളു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​ണ് പി​റ​വം പാ​ല​ത്തി​നു സ​മീ​പം മ​ത്സ​രം ന​ട​ക്കു​ന്ന​ത്. വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് ര​ണ്ടു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് വ​ള്ളം​ക​ളി പി​റ​വ​ത്ത് ന​ട​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച പ്രാ​ദേ​ശി​ക​ളു​ടെ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യു​ടെ പ​രി​ശീ​ല​ന​വും ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ക്കു​ന്നു.

30-35 തു​ഴ​ച്ചി​ലു​കാ​രു​ള്ള ബി -​ഗ്രേ​ഡ് വെ​ള്ള​ങ്ങ​ളാ​ണ് ഇ​രു​ട്ടു​കു​ത്തി വി​ഭാ​ഗ​ത്തി​ൽ പെ​ടു​ന്ന​ത്. ക​ക്കാ​ട് കൈ​ര​ളി ബോ​ട്ട് ക്ല​ബി​ന്‍റെ പു​ത്ത​ൻ​പ​റ​മ്പ​ൻ, ആ​ർ.​കെ ടീ​മി​ന്‍റെ പൊ​ങ്ങ​ന​ത്ത​മ്മ, പി​റ​വം ടൗ​ൺ ബോ​ട്ട് ക്ല​ബി​ന്‍റെ സെ​ന്‍റ് ജോ​സ​ഫ്, റോ​ഡു​ക​ട​വ് ബോ​ട്ട് ക്ല​ബി​ന്‍റെ വ​ലി​യ പ​ണ്ഡി​ത​ൻ, വെ​ള്ളൂ​ർ ബോ​ട്ട് ക്ല​ബി​ന്‍റെ ശ്രീ ​മു​ത്ത​പ്പ​ൻ, മു​ള​ക്കു​ളം ബോ​ട്ട് ക്ല​ബി​ന്‍റെ ഡാ​നി​യേ​ൽ, മു​ള​ക്കു​ളം ശ്രീ​ല​ക്ഷ്മ​ണ ബോ​ട്ട് ക്ല​ബി​ന്‍റെ വെ​ണ്ണ​ക്ക​ല​മ്മ, പി​റ​വം ബോ​ട്ട് ക്ല​ബി​ന്‍റെ ശ​ര​വ​ണ​ൻ എ​ന്നീ വ​ള്ള​ങ്ങ​ളാ​ണ് ഇ​രു​ട്ടു​കു​ത്തി വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ മു​മ്പു ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കെ​ബി​സി ബോ​ട്ട് ക്ല​ബി​ന്‍റെ ആ​യാം​പ​റ​മ്പ് പാ​ണ്ടി, യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബി​ന്‍റെ കാ​രി​ച്ചാ​ൽ, പു​ന്ന​മ​ട ബോ​ട്ട് ക്ല​ബി​ന്‍റെ വീ​യ​പു​രം, പ​ള്ളു​രു​ത്തി ക്ല​ബി​ന്‍റെ മ​ഹാ​ദേ​വി​ക്കാ​ട് കാ​ട്ടി​ൽ തെ​ക്കേ​തി​ൽ, കു​മ​ര​കം ടൗ​ൺ ബോ​ട്ട് ക്ല​ബി​ന്‍റെ സെ​ന്‍റ് പ​യ​സ് ടെ​ൻ​ത്, പോ​ലീ​സ് ബോ​ട്ട് ക്ല​ബി​ന്‍റെ ച​മ്പ​ക്കു​ളം, എ​ട​ത്വ വി​ല്ലേ​ജ് ബോ​ട്ട് ക്ല​ബി​ന്‍റെ ദേ​വാ​സ് , വേ​മ്പ​നാ​ട് ബോ​ട്ട് ക്ല​ബി​ന്‍റെ പാ​യി​പ്പാ​ട​ൻ, എ​ൻ​സി​ഡി​സി ബോ​ട്ട് ക്ല​ബി​ന്‍റെ ന​ടു​ഭാ​ഗം എ​ന്നീ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.