പാർക്കിംഗ് കേന്ദ്രത്തിൽ വീണ്ടും അനധികൃത കടകൾ
Friday, September 30, 2022 12:11 AM IST
ആ​ലു​വ: മാ​ർ​ക്ക​റ്റ് മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ലെ മു​നി​സി​പ്പ​ൽ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും അ​ന​ധി​കൃ​ത ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പ​രാ​തി. ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലാ​താ​യെ​ന്നാ​ണ് ആ​ക്ഷേ​പം.
പേ ​ആ​ൻ​ഡ് പാ​ർ​ക്കിം​ഗി​ന് ആ​ലു​വ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നു ക​രാ​റെ​ടു​ത്ത​യാ​ൾ ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ർ​ക്കും ത​ട്ടു​ക​ട​ക​ൾ​ക്കും ദി​വ​സ വാ​ട​ക​യ്ക്ക് ഇ​വി​ടെ കു​റ​ച്ചു സ്ഥ​ലം മ​റി​ച്ചു ന​ൽ​കി​യ​തു​മൂ​ല​മാ​ണ​ത്രേ പാ​ർ​ക്കിം​ഗി​ന് സ്ഥ​ലം ഇ​ല്ലാ​താ​ക്കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി ഉ​യ​ർ​ന്ന​തി​നെത്തു​ട​ർ​ന്ന് അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​പ്പി​ച്ചെ​ങ്കി​ലും വീ​ണ്ടും ക​ട​ക​ൾ കൂ​ണു​പോ​ലെ മു​ള​യ്ക്കു​ക​യാ​ണ്.
ഇവിടെ ഉ​ന്തു​വ​ണ്ടി​യി​ലാ​ണ് ഭ​ക്ഷ​ണ​ശാ​ല​ക​ളെ​ങ്കി​ലും മൂ​ന്ന് മ​ണി​യാ​കു​മ്പോ​ഴേ​ക്കും ബെ​ഞ്ചു​ക​ളും ക​സേ​ര​ക​ളും പാ​ർ​ക്കിം​ഗ് മേ​ഖ​ല​യി​ൽ നി​ര​ത്തി സ്ഥ​ലം ക​ച്ച​വ​ട​ക്കാ​ര​ൻ കൈ​യ​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളെ പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച റോ​ഡ​രി​കി​ൽ ഇ​ടാ​ൻ ക​രാ​റു​കാ​ര് ത​ന്നെ നി​ർ​ദേശി​ക്കു​ക​യാ​ണ്.
കൊ​ച്ചി മെ​ട്രോ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ ഭാ​ഗ​മാ​യി വ​ള​ർ​ത്തി​യ അ​ല​ങ്കാ​ര പു​ല്ലു​ക​ൾ ന​ശി​പ്പി​ച്ച ശേ​ഷ​മാ​ണ് ലോ​ട്ട​റി വി​ൽ​പ്പ​ന ത​ട്ടു​ക​ൾ വ​ച്ചി​രി​ക്കു​ന്ന​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ദി​വ​സ​ക്കൂ​ലി​ക്ക് നി​ർ​ത്തി​യാ​ണ് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്.
മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ലെ സ്ഥ​ലം എ​ൻ​എ​ച്ചി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യാ​ണ് പേ ​ആ​ൻ​ഡ് പാ​ർ​ക്ക് സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ക​രാ​റു​കാ​ര​ൻ വേ​റെ​യും സ​മ്പാ​ദി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗി​ന് മ​തി​യാ​യ സ്ഥ​ലം ല​ഭി​ക്കു​ന്നു​മി​ല്ല. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​രാ​റു​കാ​ര​ന് കൗ​ൺ​സി​ല​ർ​മാ​രു​ടെ സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.