ഖാ​ദി ബോ​ര്‍​ഡി​ന് കു​ന്നു​ക​ര​യി​ല്‍ പു​തി​യ റെ​ഡി​മെ​യ്ഡ് ഗാ​ര്‍​മെ​ന്‍റ് യൂ​ണി​റ്റ്
Friday, September 30, 2022 12:11 AM IST
കൊ​ച്ചി: ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ര്‍​ഡ് എ​റ​ണാ​കു​ളം കു​ന്നു​ക​ര​യി​ല്‍ പു​തി​യ റെ​ഡി​മെ​യ്ഡ് ഗാ​ര്‍​മെ​ന്‍റ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്നു. ത​യ്യ​ലും, തു​ണി തേ​യ്ക്ക​ലും ഉ​ള്‍​പ്പെ​ടെ കു​ട്ടി​ക​ളു​ടെ തു​ണി​ത്ത​ര​ങ്ങ​ളു​ടെ നി​ര്‍മാ​ണ ജോ​ലി​ക​ളാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍. തു​ട​ക്ക​ത്തി​ല്‍ ജി​ല്ല​യി​ലെ ബോ​ര്‍​ഡി​ന് കീ​ഴി​ലു​ള്ള ഷോ​പ്പു​ക​ളി​ലും പി​ന്നീ​ട് സം​സ്ഥാ​ന​ത്തെ മ​റ്റ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലേ​ക്കും സേ​വ​നം എ​ത്തു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കും. അ​ടു​ത്ത​മാ​സം 17ന് ​മ​ന്ത്രി പി. ​രാ​ജീ​വ് പു​തി​യ യൂ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​മെ​ന്ന് ഖാ​ദി ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ജ​യ​രാ​ജ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ര്‍​പ്പെ​ടു​ത്തി​യ ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു​ള്ള 30 ശ​ത​മാ​നം സ്‌​പെ​ഷ​ല്‍ റി​ബേ​റ്റ് ഒ​ക്ടോ​ബ​ര്‍ 12 വ​രെ ല​ഭ്യ​മാ​കും. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം 150 കോ​ടി​രൂ​പ​യു​ടെ വി​ല്‍​പ്പ​ന​യാ​ണ് ബോ​ര്‍​ഡ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. നി​ല​വി​ല്‍ പ​രു​ത്തി​ക്ഷാ​മ​വും വി​ല​ക്ക​യ​റ്റ​വും വ്യ​വ​സാ​യ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം ഏ​ർപ്പെ​ടു​ത്തി​യ ജി​എ​സ്ടി ഒ​ഴി​വാ​ക്ക​ണം. ഒ​പ്പം ഖാ​ദി ക​മ്മീ​ഷ​ന്‍ സ്ബ്‌​സി​ഡി നി​ര​ക്കി​ല്‍ പു​ര​ത്തി അ​നു​വ​ദി​ക്ക​ണ​മെ​ന്നും പി. ​ജ​യ​രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഖാ​ദി ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി കെ.​എ. ര​തീ​ഷ്, എ​റ​ണാ​കു​ളം പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ അ​ഷി​ത എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.