ആ​റി​ട​ത്ത് എ​ന്‍റെ നാ​ട് മെ​ഡി​ക്ക​ൽ സം​ഘം
Saturday, October 1, 2022 12:21 AM IST
കോ​ത​മം​ഗ​ലം : മാ​ർ​ത്തോ​മ്മ ചെ​റി​യ​പ​ള്ളി​യി​ലെ ക​ന്നി 20 പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി കാ​ൽ​ന​ട തീ​ർ​ത്ഥാ​ട​ക​ർ കോ​ത​മം​ഗ​ല​ത്ത് നാ​ളെ എ​ത്തി​ച്ചേ​രു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് എ​ന്‍റെ നാ​ട് ജ​ന​കീ​യ കൂ​ട്ടാ​യ്മ ആ​റി​ട​ത്ത് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. കാ​ര​ക്കു​ന്നം, കു​ത്തു​കു​ഴി, ആ​യ​ക്കാ​ട്, ചേ​ലാ​ട്, കോ​ഴി​പ്പി​ള​ളി, നെ​ല്ലി​ക്കു​ഴി എ​ന്നി​വി​ട​ങ്ങി​ലാ​ണ് മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ടി​യ​ന്തി​ര ആ​വ​ശ്യ​ത്തി​ന് ആം​ബു​ല​ൻ​സു​ക​ളു​ടെ സേ​വ​ന​വും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍ : 7594045755.

ദീ​പാ​ല​ങ്ക​ാരം സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു

കോ​ത​മം​ഗ​ലം: ക​ന്നി 20 പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ ചെ​റി​യ പ​ള്ളി​യി​ലും പ​രി​സ​ര​ത്തും ഒ​രു​ക്കി​യി​ട്ടു​ള്ള ദീ​പാ​ല​ങ്ക​ാരം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വി​ച്ച് ഓ​ണ്‍ ചെ​യ്തു. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ എ.​ജി. ജോ​ർ​ജ്, ഷ​മീ​ർ പ​ന​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഒ​ന്പ​തു വ​രെ ദീ​പാ​ല​ങ്കാ​രം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പ​ള്ളി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.