വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊസൈറ്റി വാ​ർ​ഷി​കാ​ഘോ​ഷം നടത്തി
Saturday, October 1, 2022 12:24 AM IST
അ​ങ്ക​മാ​ലി: സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി അ​ങ്ക​മാ​ലി ഏ​രി​യ കൗ​ൺ​സി​ലി​ന്‍റെ 57-ാം വാ​ർ​ഷി​കാഘോ​ഷം അ​ങ്ക​മാ​ലി സു​ബോ​ധ​ന പാ​സ്റ്റ​റ​ൽ സെന്‍ററി​ൽ ന​ട​ന്നു. പോ​ട്ട പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​ന​കേ​ന്ദ്ര ഡ​യ​റ​ക്ട​ർ ഫാ. ​ഡെ​ർ​ബി​ൻ ഈ​ട്ടി​ക്കാ​ട്ടി​ലിന്‍റെ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം അ​ങ്ക​മാ​ലി ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ.​ ഡോ. ജി​മ്മി പൂ​ച്ച​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഏ​രി​യ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ടി. മാ​ത്തു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെൻട്രൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ മാ​ർ​ട്ടി​ൻ റോ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. 50 വ​ർ​ഷ​ത്തി​ല​ധി​കം കോ​ൺ​ഫ്ര​ൻ​സു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് മാ​ത്യു, ഇ​യ്യോ കാ​ച്ച​പ്പി​ള്ളി, ജോ​സ് കൂ​ര​ൻ ക​ല്ലൂ​ക്കാ​ര​ൻ, തോ​മ​സ് മാ​ളി​യേ​ക്ക​ൽ, പോ​ൾ മു​ണ്ടം പു​തു​ശേരി എ​ന്നി​വ​രെ റ​വ.​ ഡോ. ജി​മ്മി പൂ​ച്ച​ക്കാ​ട്ട് ആ​ദ​രി​ച്ചു. സു​ബോ​ധ​ന ഡ​യ​റ​ക്ട​ർ ഫാ. ​രാ​ജ​ൻ പു​ന്ന​യ്ക്ക​ൽ, സെ​ക്ര​ട്ട​റി സോ​ണി ചാ​ത്തം പ​റ​മ്പി​ൽ, ട്ര​ഷ​റ​ർ കെ.​ഒ. ജോ​ണി, ബേ​ബി തെ​ക്ക​ൻ, പോ​ള​ച്ച​ൻ ഇ​ട​ശേ​രി, സെ​ന്‍റ​ർ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​സ്റ്റ​ർ കൊ​ച്ചു​ത്രേ​സ്യ സ്റ്റീ​ഫ​ൻ, സെ​ന്‍റ​ർ കൗ​ൺ​സി​ൽ കോ​ ഓർ​ഡി​നേ​റ്റ​ർ പീ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ, ജെ​യിം​സ് പ്ലാ​ക്ക​ൽ, സി.​ജെ. മ​ത്താ​യി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു.
ബ​സി​ലി​ക്ക ചാ​വ​റ യൂ​ത്ത്, അ​ങ്ക​മാ​ലി സെന്‍റ് ജോ​ർ​ജ് യൂ​ത്ത്, അ​ങ്ക​മാ​ലി ലേ​ഡീ​സ് കോ​ൺ​ഫ്ര​ൻ​സ് എ​ന്നീ സംഘടനകൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.