ല​ഹ​രി​ക്കെ​തി​രേ "യോ​ദ്ധാ​'വാ​കാ​ൻ ഫി​സാ​റ്റ്
Saturday, October 1, 2022 12:24 AM IST
അ​ങ്ക​മാ​ലി: ല​ഹ​രി​ക്കെ​തി​രേ സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പും ഫി​സാ​റ്റും കൈ​കോ​ർ​ക്കു​ന്നു. സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ യോ​ദ്ധാ​വി​നോ​ട് ഒ​പ്പം സ​ഹ​ക​രി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു. ഫി​സാ​റ്റ് ചെ​യ​ർ​മാ​ൻ പി.ആ​ർ. ഷി​മി​ത്ത് ച​ട​ങ്ങി​ൽ അധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​ർ​ഥിക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബൈ​ക്ക് റാ​ലി മ​ന്ത്രി ആ​ർ. ബി​ന്ദു ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പും അ​ങ്ക​മാ​ലി റോ​ട്ട​റി ക്ല​ബും ഫി​സാ​റ്റ് നാ​ർ​ക്കോ​ട്ടി​ക് സെ​ല്ലും ഫി​സാ​റ്റ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചത്. ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ സോ​ൺ ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ പി.കെ. സ​നു. എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ജ​യ​ച​ന്ദ്ര​ൻ, മൂ​ക്ക​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ബി​ജു പാ​ലാ​ട്ടി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​നോ​ജ് ജോ​ർ​ജ്, അ​ങ്ക​മാ​ലി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡന്‍റ് ടി.കെ. തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി. ഷീ​ല, ഡീ​ൻ ഡോ. പി.ആ​ർ. ​മി​നി, പ്ര​ഭു വാ​രി​യ​ർ, സ​ജി ഏ​ലി​യാ​സ്, വാ​ർ​ഡ് മെ​മ്പ​ർ ജെ​സ്റ്റി ദേ​വ​സി​ക്കു​ട്ടി, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ഷി​ന്‍റോ സെ​ബാ​സ്റ്റ്യ​ൻ, പ്ര​ഫ. അ​രു​ൺ ജെ. ​കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.