ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​വ​സം; ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്നു കെ​എ​ൽ​സി​എ
Saturday, October 1, 2022 12:24 AM IST
കൊ​ച്ചി : ക​ത്തോ​ലി​ക്കാ സ​മു​ദാ​യം​ഗ​ങ്ങ​ൾ വി​ശ്വാ​സ​പ​ര​മാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മാ​യി ആ​ച​രി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​പ​ക്വ​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണെ​ന്ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത കെ​എ​ൽ​സി​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ത്തോ​ലി​ക്കാ രൂ​പ​ത​ക​ളി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രീ​ക്ഷ​ക​ള്‍ ന​ട​ത്ത​പ്പെ​ടു​ന്ന ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടി​ന് പൊ​തു വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ട് പി​ൻ​വ​ലി​ക്ക​ണം.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ത്ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ വ​ന്ന് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം മ​റ്റൊ​രു ദി​വ​സം സ​മു​ചി​ത​മാ​യി ആ​ച​രി​ക്കു​മെ​ന്ന കെ​സി​ബി​സി തീ​രു​മാ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ത്തോ​ട് സ​ഹ​ക​രി​ച്ചു​കൊ​ണ്ട് കെ​എ​ൽ​സി​എ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി.​ജെ. പോ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് പാ​ള​യ​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.