കൊ​ച്ചി സ​ർ​വക​ലാ​ശാ​ല സ്റ്റേ​ഡി​യം നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, October 1, 2022 12:24 AM IST
ക​ള​മ​ശേ​രി:​ കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ സ്ഥാ​പി​ക്കു​ന്ന സ്റ്റേ​ഡി​യം, സി​ന്ത​റ്റി​ക് ട്രാ​ക്ക്, ഫു​ട്ബോ​ൾ ട​ർ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​യി​ക സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്. കാ​യി​ക മ​ന്ത്രി വി.​ അ​ബ്ദു​റ​ഹ്മാ​ൻ പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​കും. സം​സ്ഥാ​ന​ത്തെ കാ​യി​ക മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ സ്റ്റേ​ഡി​യം ഒ​രു​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി 10 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചു. സി​ന്ത​റ്റി​ക് അ​ത്‌​ല​റ്റി​ക് ട്രാ​ക്ക്, ഇ​ല​വ​ൻ​സ് ഫു​ട്ബോ​ൾ ട​ർ​ഫ്, ഫി​റ്റ്ന​സ് സെ​ന്‍റ​ർ, ക്രി​ക്ക​റ്റ് പ്രാ​ക്ടീ​സ് പി​ച്ചു​ക​ൾ, ലാ​ൻ​ഡ്സ്കേ​പ്പിം​ഗ് പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ദ്ധ​തി. എം.​വി​ജി​ൻ എംഎൽ​എ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ൻ, കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ പ്രേം ​കൃ​ഷ്ണ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.