കിടങ്ങൂരിലെ ഗുണ്ടാ ആക്രമണം; പ്രതി റിമാൻഡിൽ
1226450
Saturday, October 1, 2022 12:25 AM IST
അങ്കമാലി: അമിതവേഗത ചോദ്യം ചെയ്ത യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ റിമാൻഡ് ചെയ്തു. കിടങ്ങൂർ അമ്പാടൻ വീട്ടിൽ സന്ദീപിനെ (25)യാണ് അങ്കമാലി പോലീസ് റിമാൻഡ് ചെയ്തത്.ശിവജിപുരം മേയ്ക്കാട്ട് മാലിയിൽ വീട്ടിൽ രാജന്റെ മകൻ അനു(40)വിന് ആണ് വെട്ടേറ്റത്.
ബുധനാഴ്ച രാത്രി ഒമ്പതോടെ ശിവജിപുരം അമ്പലത്തിന് സമീപമായിരുന്നു സംഭവം.
അനുവും സുഹൃത്തുക്കളും റോഡരികിൽ സംസാരിച്ച് നിൽക്കുമ്പോഴാണ് സന്ദീപ് ബൈക്കിൽ വേഗതയിൽ പോയത്. ഇത് ചോദ്യം ചെയ്തപ്പോൾ സന്ദീപ് തിരികെയെത്തി മീൻ വെട്ടുന്ന വാളുകൊണ്ട് അനുവിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ബെക്കിൽ യാത്ര തുടർന്ന സന്ദീപ് ചെങ്ങലിലെത്തിയപ്പോൾ അപകടത്തിൽപ്പെട്ടു. സന്ദീപ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
നാട്ടുകാർ സന്ദീപിനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്നാണ് പോലീസ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. മുഖത്ത് വെട്ടേറ്റ അനു കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.