പ​ഞ്ചാ​യ​ത്തം​ഗ​ത്തെ​യും സ​ഹോ​ദ​ര​നെ​യും ആ​ക്ര​മി​ച്ചതിൽ സി​പി​ഐ പ്ര​തി​ഷേ​ധി​ച്ചു
Sunday, October 2, 2022 12:12 AM IST
മൂ​വാ​റ്റു​പു​ഴ: സി​പി​ഐ ആ​വോ​ലി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ.​കെ. ശ​ശി​യെ​യും സ​ഹോ​ദ​ര​ൻ ഓ​ൾ കേ​ര​ള ട​യ​ർ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ജ​നെ​യും വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സി​ബി​ൾ സാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ണ്ടാ​ർ കോ​ട്ട​പ്പു​റം ക​വ​ല​യി​ൽ പ്ര​തി​ഷേ​ധ യോ​ഗം സി​പി​ഐ മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം വി​ൻ​സ​ൻ ഇ​ല്ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​പി. പോ​ൾ, കെ.​ഇ. ഷാ​ജി, ജോ​ർ​ജ് മു​ണ്ട​ക്ക​ൻ, കെ.​ഇ. മ​ജീ​ദ്, എം.​കെ. അ​ജി, കെ.​ബി. നി​സാ​ർ, മു​ഹ​മ്മ​ദ് ബി​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.