വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത ശ്രേ​ണി​യി​ൽ എ​ത്തു​വാ​ൻ സ്വ​പ്​നം കാ​ണ​ണം: സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര
Sunday, October 2, 2022 12:12 AM IST
മൂ​വാ​റ്റു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത ശ്രേ​ണി​യി​ൽ എ​ത്തു​വാ​ൻ സ്വ​പ്നം കാ​ണ​ണ​മെ​ന്ന് സ​ഫാ​രി ചാ​ന​ൽ ഡ​യ​റ​ക്ട​ർ സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര. മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്കു​ള്ള ‘മെ​റി​റ്റ് അ​വാ​ർ​ഡ്’ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന ‘റൈ​സ്’ പ​ദ്ധ​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, മു​ൻ എം​പി കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, മു​ൻ എം​എ​ൽ​എ ജോ​ണി നെ​ല്ലൂ​ർ, ന​ഗ​ര​സ​ഭാ​ധ്യാ​ക്ഷ​ൻ പി.​പി എ​ൽ​ദോ​സ്, പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ, മാ​ത്യൂ​സ് വ​ർ​ക്കി, ജോ​ർ​ജ് ഫ്രാ​ൻ​സി​സ് തെ​ക്കേ​ക്ക​ര, എ​ൻ.​എം. ജോ​സ​ഫ്, കെ.​എം. സ​ലിം, ജോ​സ് പെ​രു​ന്പ​ള്ളി​ക്കു​ന്നേ​ൽ, സ​ലീം ഹാ​ജി, സി​നി ബി​ജു, ജി​നു മാ​ടേ​ക്ക​ൽ, ജോ​സ് കു​ര്യാ​ക്കോ​സ്, അ​ജി മു​ണ്ടാ​ട്ട്, രാ​ജ​ശ്രീ രാ​ജു, അ​മ​ൽ ബാ​ബു, ജോ​യി​സ് മേ​രി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.