സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​വും
Sunday, October 2, 2022 12:13 AM IST
കൂ​ത്താ​ട്ടു​കു​ളം: ഗ​വ. യു​പി സ്കൂ​ളി​ൽ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യും ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​വും തു​ട​ങ്ങി. കു​ട്ടി​ക​ളി​ലെ കാ​യി​ക ശേ​ഷി​ക​ൾ ക​ണ്ടെ​ത്തി അ​നു​യോ​ജ്യ​മാ​യ കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

സ്കൂ​ളി​ലെ ക​ളി​സ്ഥ​ല​ത്തി​ന്‍റെ പ​രി​മി​തി മൂ​ലം കൂ​ത്താ​ട്ടു​കു​ളം ഹൈ​സ്കൂ​ൾ മൈ​താ​ന​മാ​ണ് പ​രി​ശീ​ല​ന​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. 90 കു​ട്ടി​ക​ളാ​ണ് ഫു​ട്ബോ​ൾ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി​ജ​യ ശി​വ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ട്ബോ​ൾ പ​രി​ശീ​ല​നം ഫു​ട്ബോ​ൾ താ​രം നെ​റ്റോ ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​ശീ​ല​ക​ൻ മാ​ത്യു ഏ​ബ്ര​ഹം, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എ.​വി. മ​നോ​ജ്, എ​സ്. അ​ഭി​ജി​ത്, വി.​എ​സ്. ശ്യാം​ലാ​ൽ, സി.​പി. രാ​ജ​ശേ​ഖ​ര​ൻ, മ​നോ​ജ് ക​രു​ണാ​ക​ര​ൻ, ഹ​ണി റെ​ജി, എ​ലി​സ​ബ​ത്ത് പോ​ൾ, കെ. ​ഗോ​പി​ക, എ​ൻ.​എം. ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.