പാ​റ​മ​ട​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​യ​റ്റി​യ ക​രി​ങ്ക​ൽ ലോ​ഡ് തി​രി​ച്ചി​റ​ക്കി
Sunday, October 2, 2022 12:13 AM IST
വാ​ഴ​ക്കു​ളം: പാ​റ​മ​ട​യി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​യ​റ്റി​യ ക​രി​ങ്ക​ല്ല് ലോ​ഡ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി. ഹൈ​ക്കോ​ട​തി​യു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന വ​ട​കോ​ട് പാ​റ​മ​ട​യി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​രി​ങ്ക​ല്ല് ലോ​ഡ് ക​യ​റ്റി​യ​ത്.

ലോ​ഡ് ക​യ​റ്റി​വ​ന്ന ടോ​റ​സ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ലോ​ഡ് പാ​റ​മ​ട​യി​ൽ​ത്ത​ന്നെ തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 12 വ​രെ വ​ട​കോ​ട് പാ​റ​മ​ട​യ്ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ച്ച് ഹൈ​ക്കോ​ട​തി​യു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് നി​ല​വി​ലു​ണ്ട്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ടു തേ​ടി മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കി​യ ക​ത്തി​നു മ​റു​പ​ടി ല​ഭി​ക്കും വ​രെ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു പ്ര​വ​ർ​ത്ത​നം ത​ട​ഞ്ഞി​ട്ടു​ണ്ട്.

വെ​ള്ളി​യാ​ഴ്ച ര​ണ്ട് ലോ​ഡ് ഇ​വി​ടെ​നി​ന്നും കൊ​ണ്ടു പോ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ന്ന​ലെ​യും ലോ​ഡ് ക​യ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ഴ​ക്കു​ളം പോ​ലീ​സി​ലും മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ൽ​കി. ഹൈ​ക്കോ​ട​തി​യു​ടെ നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ച്ച​താ​യി ഹൈ​ക്കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കി.