കാ​ർ ബൈ​ക്കി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Sunday, October 2, 2022 10:39 PM IST
നെ​ടു​ന്പാ​ശേ​രി: കാ​ർ ബൈ​ക്കി​ൽ ഇ​ടി​ച്ച് ബൈ​ക്കി​നു പി​ന്നി​ൽ സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ മ​രി​ച്ചു. തൃ​ക്കാ​ക്ക​ര മു​ണ്ടം​പാ​ലം കു​ത്തു​കാ​ട്ടു​പ​റ​ന്പി​ൽ ജോ​ണി​യു​ടെ ഭാ​ര്യ ജെ​സി (58) ആ​ണ് മ​രി​ച്ച​ത്. ജോ​ണി​യെ (60) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കാ​ക്ക​നാ​ട് സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ അ​ത്താ​ണി-​മാ​ള റോ​ഡി​ൽ പൊ​യ്ക്കാ​ട്ടു​ശേ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മാ​ള അ​ന്ന​മ​ന​ട ആ​ല​ത്തൂ​രി​ൽ മ​ക​ളു​ടെ കു​ഞ്ഞി​ന്‍റെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് ഇ​രു​വ​രും മ​ട​ങ്ങി​വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ടി​ച്ച് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ ജെ​സി​യെ ദേ​ശ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്രി​ൻ​സി ടി​ന്‍റു, റെ​ജീ​ന ടീ​ന. മ​രു​മ​ക​ൻ: അ​നൂ​പ്.