കൂത്താട്ടുകുളം: കേരള കർഷക സംഘം ജില്ലാ സമ്മേളനം സമാപിച്ചു. പ്രസിഡന്റായി ആർ. അനിൽകുമാറിനെയും സെക്രട്ടറിയായി എം.സി. സുരേന്ദ്രനെയും തെരഞ്ഞെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, കർഷക സംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറി എം.സി. സുരേന്ദ്രൻ, കെ.വി. ഏലിയാസ്, ആർ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
49 അംഗ ജില്ല കമ്മിറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: കെ.വി. ഏലിയാസ് (ട്രഷറർ), എം.കെ. ബാബു, കെ.എൻ. സുനിൽകുമാർ, സബിത കരീം (വൈസ് പ്രസിഡന്റുമാർ), കെ.ബി. മുഹമ്മദ്, കെ.എ. അജേഷ്, സി.കെ. റെജി (ജോയിന്റ് സെക്രട്ടറിമാർ), കെ.എൻ. ജയപ്രകാശ്, പി.പി. അജിത്കുമാർ, ടി.കെ. മോഹനൻ, പി.ബി. രതീഷ്, അജിത സലീം, കെ.കെ. ഷിബു എന്നിവരുൾപ്പെട്ട 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.