ല​ഹ​രി​ക്കെ​തി​രെ ന്യൂ​മാ​ൻ എ​ൻ​സി​സി
Monday, October 3, 2022 12:12 AM IST
തൊ​ടു​പു​ഴ: വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി​ക്കെ​തി​രെ വി​വി​ധ ക​ർ​മ്മ പ​രി​പാ​ടി​ക​ളു​മാ​യി ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ന്യൂ​മാ​ൻ കോ​ള​ജ് ശ്ര​ദ്ധേ​യ​മാ​യി. ല​ഹ​രി​ക്കെ​തി​രെ തൊ​ടു​പു​ഴ മ​ട​ക്ക​ത്താ​ന​ത്ത് നി​ന്ന് ആ​രം​ഭി​ച്ച ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ യാ​ത്ര മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ര​തീ​ഷ് മോ​ഹ​ന​ൻ, എ​ൻ​സി​സി ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ പ്ര​ജീ​ഷ് സി. ​മാ​ത്യു, എം.​ടി. ബാ​ബു, ജോ​മി ജോ​ർ​ജ്, അ​ന്നു മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണി​യ​ന്ത്രം മൈ​മ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വൃ​ക്ഷ​തൈ ന​ടീ​ൽ പ​ഞ്ചാ​യ​ത്തം​ഗം ര​തീ​ഷ് മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് മ​ണി​യ​ന്ത്രം മ​ല​യി​ൽ എ​ത്തി​യ കേ​ഡ​റ്റു​ക​ൾ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ബി​ജി​മോ​ൾ തോ​മ​സ്, സി.​ടി. അ​മ​ൽ ര​വീ​ന്ദ്ര​ൻ, സ​ഫ്വാ​ന ഫാ​ത്തി​മ, ജോ​ർ​ജ് ഹെ​ൻ​ട്രി, എ​സ്. അ​ഭി​രാം, ചെ​റി​യാ​ൻ കെ. ​ബി​ജു, എം. ​കൃ​ഷ്ണ​ഗാ​ഥാ, സ്റ്റെ​ബി​മോ​ൾ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.