50-ാം വ​യ​സി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോൾ ചെ​യ്ത് രാ​ജു
Monday, October 3, 2022 12:12 AM IST
മൂ​വാ​റ്റു​പു​ഴ: തൃ​ശൂ​ർ ഗ​വ. ലോ ​കോ​ള​ജി​ൽ​നി​ന്ന് 50-ാം വ​യ​സി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോൾ ചെ​യ്ത് മു​ള​വൂ​ർ കു​ന്ന​ത്ത് കെ.​വി. രാ​ജു. 1993ൽ ​കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ൽ​നി​ന്നും ബി​കോം പാ​സാ​യി. 1999ൽ ​എ​റ​ണാ​കു​ള​ത്ത് സി​എ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് പ​രീ​ക്ഷ പാ​സാ​കു​ക​യും ചെ​യ്തു. സി​എ പ​രീ​ക്ഷ പ​ല​ത​വ​ണ എ​ഴു​തി​യെ​ങ്കി​ലും ക​ര​സ്ഥ​മാ​ക്കാ​നാ​യി​ല്ല.
ഇ​തേ​തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളി​ൽ പ​ല​രും എ​ൽ​എ​ൽ​ബി​യെ​ടു​ത്ത് അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​ത് ക​ണ്ടാ​ണ് അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ലേ​ക്ക് തി​രി​യാ​ൻ കാ​ര​ണ​മാ​യ​ത്. എ​ൻ​ട്ര​സ് എ​ഴു​തു​ക​യും 2016ൽ ​മെ​റി​റ്റി​ൽ തൃ​ശൂ​ർ സ​ർ​ക്കാ​ർ ലോ ​കോ​ള​ജി​ൽ എ​ൽ​എ​ൽ​ബി​ക്ക് ചേ​രു​ക​യും കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും എ​ൽ​എ​ൽ​ബി പാ​സാ​കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 18ന് ​ഹൈ​ക്കോ​ട​തി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി സ​ന്നത് എ​ടു​ത്തു.
നാ​ട്ടി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ആ​ത്മീ​യ രം​ഗ​ത്ത് നി​റ സാ​ന്നി​ദ്ധ്യ​മാ​യ രാ​ജു ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി മു​ള​വൂ​ർ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. ദീ​ർ​ഘ​കാ​ലം മു​ള​വൂ​ർ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി സെ​ക്ര​ട്ട​റി​യും ട്ര​സ്റ്റി​യു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ ബി​ബി​ൻ രാ​ജു, മ​ക്ക​ളാ​യ ഹെ​ല​ൻ രാ​ജു, എ​യ്ഞ്ച​ൽ രാ​ജു, എ​ൽ​ദോ​സ് രാ​ജു എ​ന്നി​വ​രും പി​ന്തു​ണ​യേ​കി കൂ​ടെ​യു​ണ്ട്.