വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Monday, October 3, 2022 12:12 AM IST
മൂ​വാ​റ്റു​പു​ഴ: വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി മൂ​വാ​റ്റു​പു​ഴ ഉ​പ​ജി​ല്ലാ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും സ​ർ​ഗോ​ത്സ​വ​വും സാ​ഹി​ത്യ​കാ​രി​യും പ്ര​ഭാ​ഷ​ക​യു​മാ​യ ര​വി​താ ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​വാ​റ്റു​പു​ഴ കെ​എം എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ​ഗം ന​ജ്‌‌​ല ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​റ​ണാ​കു​ളം റ​വ​ന്യൂ ജി​ല്ല​യി​ൽ സാ​ഹി​ത്യ സെ​മി​നാ​ർ അ​വ​ത​ര​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ പേ​ഴ​യ്ക്കാ​പ്പി​ള്ളി ജി​എ​ച്ച്എ​സ്എ​സ് വി​ദ്യാ​ർ​ഥി നാ​ദി​യ സ​മീ​ർ, ടെ​ലി​വി​ഷ​ൻ പ്രോ​ഗ്രാ​മി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച ജി​യു​പി​എ​സി​ലെ അ​ഭി​ദേ​വ് അ​നൂ​പ്, കു​ന്ന​യ്ക്കാ​ൽ ഗ​വ. യു​പി സ്കൂ​ളി​ലെ അ​ഹ​ല്യ ഷി​ബു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ക്ഷേ​ത്ര ക​ട​വ്
വൃ​ത്തി​യാ​ക്കി
മു​ളം തൈ​ക​ൾ ന​ട്ടു

മൂ​വാ​റ്റു​പു​ഴ: ബി​ജെ​പി മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളൂ​ർ​ക്കു​ന്നം ക്ഷേ​ത്ര ക​ട​വ് വൃ​ത്തി​യാ​ക്കി മു​ളം തൈ​ക​ൾ ന​ട്ടു. ബി​ജെ​പി സം​സ്ഥാ​ന സ​മി​തി​യം​ഗം എം.​എ​ൻ. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ പി. ​മോ​ഹ​ൻ, ന​ഗ​ര​സ​ഭാം​ഗം ബി​ന്ദു സു​രേ​ഷ്, ജി​ല്ലാ സ​മി​തി​യം​ഗം എ.​എ​സ്. വി​ജു​മോ​ൻ, എ​സ്‌​സി മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജീ​ഷ് ത​ങ്ക​പ്പ​ൻ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി. ​ച​ന്ദ്ര​ൻ, പി.​കെ. രാ​ജ​ൻ, സ​ലിം ക​റു​ക​പ്പി​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ര​ഞ്ജി​ത് ര​ഘു​നാ​ഥ്, കെ.​എം. സി​നി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ വി​ദ്യാ വേ​ണു, അ​ജ​യ​ൻ കൊ​ന്പ​നാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.