ഡി​സി​എ​ൽ അംഗങ്ങൾ വൃദ്ധമന്ദിരങ്ങൾ സന്ദർശിച്ചു
Monday, October 3, 2022 12:15 AM IST
നെ​ടു​മ്പാ​ശേരി : കു​റ്റി​പ്പു​ഴ ക്രൈ​സ്റ്റ് രാ​ജ് ഹൈ​സ്കൂ​ളി​ലെ ഡി​സി​എ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന ദി​ന​ത്തി​ൽ വെ​ളി​യ​ത്തു​നാ​ട് പാ​റാ​ന വൃ​ദ്ധ​മ​ന്ദി​ര​വും റീ​ഹാ​ബി​ലേ​റ്റ​ഷ​ൻ സെ​ന്‍റ​റും സ​ന്ദ​ർ​ശി​ച്ചു. അ​ന്തേ​വാ​സി​ക​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ടു.
വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് സ​മാ​ഹ​രി​ച്ച നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും സ​മ്മാ​നി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ, പ​ള​ളി സ​ഹ​വി​കാ​രി ഫാ. ​ഇ​മ്മാ​നു​വേ​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക പി.​പി. ലീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

ക്ല​ബ് വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി

നെ​ടു​മ്പാ​ശേ​രി : നെ​ടു​മ്പാ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡി​ൽ സ്നേ​ഹ തീ​രം വ​യോ​ജ​ന ക്ല​ബി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും വ​യോ​ജ​ന​ദി​നാ​ച​ര​ണ​വും ന​ട​ത്തി. പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.വി. പ്ര​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡന്‍റ് പി.എം. കോ​ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു . ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.വി. കു​ഞ്ഞ്, ക്ല​ബ് സെ​ക്ര​ട്ട​റി സി.എ. വേ​ണു​ഗോ​പാ​ൽ, വാ​ർ​ഡ് മെ​മ്പ​ർ സ​ന്ധ്യ നാ​രാ​യ​ണ​പി​ള്ള, പി.കെ. അ​ജി , എ.എ​സ്. സു​രേ​ഷ്, എ.കെ. ധ​നേ​ഷ് , പി.വി. ബെ​ഹ​നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​വി​ഡ് കാ​ലത്ത് സു​സ്ത്യ​ർ​ഹ സേ​വ​നം ന​ട​ത്തി​യ ആ​ശ പ്ര​വ​ർ​ത്ത​ക​രെ​യും അങ്കണ​വാ​ടി ടീ​ച്ച​റെ​യും ആ​ദ​രി​ച്ചു.