കാ​ര്‍​ഡി​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി
Monday, October 3, 2022 12:15 AM IST
തൃ​ക്കാ​ക്ക​ര: കാ​ര്‍​ഡി​ന​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ന്‍റെ ര​ജ​ത ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ. മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ര്‍​ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന ആ​ധു​നീ​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ണ്ട് ഭാ​വി​യെ ക​രു​പ്പി​ടി​പ്പി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റവ. ഡോ. ​വ​ര്‍​ഗീ​സ് പൊ​ട്ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ക്കാ​ക്ക​ര എം​എ​ല്‍​എ ഉ​മ തോ​മ​സ് ഗ്രൗ​ണ്ട് ന​വീ​ക​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.
ഹ​യ​ര്‍ സെ​ക്ക​ൻഡ​റി റീ​ജ​ണ​ല്‍ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ. ​അ​ബ്ദു​ള്‍ ക​രീം ജൂ​ബി​ലി സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഒ​രു വ​ര്‍​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന വി​വി​ധ ജൂ​ബി​ലി പ​ദ്ധ​തി​ക​ളെ പ്രി​ന്‍​സി​പ്പൽ ടി.​ജി. മാ​ര്‍​ട്ടി​ന്‍ വി​ശ​ദീ​ക​രി​ച്ചു. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രു​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ തോ​മ​സ് ന​ങ്ങേ​ലിമാ​ലി​ല്‍ സ്വാ​ഗ​തം പറഞ്ഞു.
ഫാ. ​ബെ​ന്നി പാ​ലാ​ട്ടി, നൗ​ഷാ​ദ് പ​ല്ല​ച്ചി, പി.​എം യൂ​ന​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ. ഇ​സ്മാ​യി​ല്‍, മ​ഞ്ജു ജോ​സ്, അ​നു സാം​ജു, ക​ണ്‍​വീ​ന​ര്‍ ടി. ​തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.