എ​ട്ടു​മാ​സ​ം പ്രായമുള്ള കു​ഞ്ഞി​ന്‍റെ അ​ന്ന​നാ​ള​ത്തി​ൽ ലോ​ക്ക​റ്റ്
Monday, October 3, 2022 11:46 PM IST
കൂ​ത്താ​ട്ടു​കു​ളം: തി​രു​മാ​റാ​ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ എ​ട്ടു​മാ​സം പ്രാ​യ​മു​ള്ള ആ​ണ്‍​കു​ഞ്ഞി​ന്‍റെ അ​ന്ന​നാ​ള​ത്തി​ൽ നി​ന്നും ലോ​ക്ക​റ്റ് എ​ൻ​ഡോ​സ്കോ​പ്പി വ​ഴി പു​റ​ത്തെ​ടു​ത്തു. കൂ​ത്താ​ട്ടു​കു​ളം ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ലെ ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി​സ്റ്റ് ഡോ. ​ദീ​പ​ക് തോ​മ​സ്, അ​ന​സ്തെ​റ്റി​സ്റ്റ് ഡോ. ​ജോ​ർ​ജ് ജോ​സ​ഫ്, എ​ൻ​ഡോ​സ്കോ​പ്പി ടെ​ക്നീ​ഷ്യ​ൻ സി​സ്റ്റ​ർ ടെ​സീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കുരിശാകൃതിയിലുള്ള ലോ​ക്ക​റ്റ് പു​റ​ത്തെ​ടു​ത്ത​ത്. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പീ​ഡി​യാ​ട്രീ​ഷ​ൻ ഡോ. ​സി​സ്റ്റ​ർ വി​മ​ല​യു​ടെ അ​ടു​ക്ക​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു.
രോ​ഗ​നി​ർ​ണ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ എ​ക്സ്റേ എ​ടു​ത്ത​പ്പോ​ഴാ​ണ് അ​ന്ന​നാ​ള​ത്തി​ൽ എ​ന്തോ ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ൾ വീ​ട്ടലേക്ക് വി​ളി​ച്ച് അ​ന്വേ​ഷ​ിച്ചപ്പോഴാണ് കു​ട്ടി​യെ കി​ട​ത്തി​യി​രു​ന്ന തൊട്ടിലിലുണ്ടായിരുന്ന ലോ​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട​താ​യി അറിയു ന്നത് . ഉടൻ തന്നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ന്ന​നാ​ള​ത്തി​ൽ നി​ന്നും ലോക്കറ്റ് എ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും. തീ​യറ്റ​റി​ൽ ക​യ​റ്റി 15 മി​നി​റ്റു​ക​ൾ​ക്ക​കം അ​ന്ന​നാ​ള​ത്തി​ൽ നി​ന്നും 4.5 സെ​ന്‍റി മീ​റ്റ​ർ നീ​ള​മു​ള്ള കൊ​ളു​ത്തോ​ടു കൂ​ടി​യ സ്റ്റീ​ൽ ലോക്കറ്റ് പു​റ​ത്തെ​ടു​ക്കു​ക​യുമായിരുന്നു.
ലോക്കറ്റിരുന്ന സ്ഥ​ല​ത്തു​നി​ന്നും അ​ല്പം സ്ഥാ​ന​ച​ല​നം ഉ​ണ്ടാ​യാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.