സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലേ​ക്ക് യു​ഡി​എ​ഫ് മാർച്ച്
Monday, October 3, 2022 11:51 PM IST
കോ​ത​മം​ഗ​ലം: മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് വ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഊ​ന്നു​ക​ൽ, ക​വ​ള​ങ്ങാ​ട് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലേ​ക്ക് യു​ഡി​എ​ഫ് ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ഈ ​ബാ​ങ്കു​ക​ളി​ൽ ന​ട​ന്നി​ട്ടു​ള്ള​ത്. പി​ൻ​വാ​തി​ൽ നി​യ​മ​ന​ത്തി​ലൂ​ടെ എ​ഴു​പ​തോ​ളം സി​പി​എം പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളെ​യും നേ​താ​ക്കന്മാ​രു​ടെ ഭാ​ര്യ​മാ​രെ​യും അ​ന​ധി​കൃ​ത​മാ​യി ബാ​ങ്കു​ക​ളി​ൽ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രോ​പി​ച്ചു. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി ബാ​ങ്ക് സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഇ​നി​യും ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. ജോ​ബി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പി. ബാ​ബു, ഷി​ബു തെ​ക്കും​പു​റം, ഇ​ബ്രാ​ഹിം ക​വ​ല​യി​ൽ, ആ​ന്‍റ​ണി പാ​ല​ക്കു​ഴി, എ​ബി ഏ​ബ്ര​ഹാം, എം.​എ​സ്. എ​ൽ​ദോ​സ്, അ​ബു മൊ​യ്തീ​ൻ, സൈ​ജ​ന്‍റ് ചാ​ക്കോ, ബാ​ബു ഏ​ലി​യാ​സ്, ജ​യ്മോ​ൻ ജോ​സ്, ജി​ൻ​സി​യ ബി​ജു, എം.​കെ. വി​ജ​യ​ൻ, കെ.​എം. അ​ലി​യാ​ർ, എ.​വി. ജോ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.