ബി​പി​എൽ റേ​ഷ​ൻ കാ​ർ​ഡി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം
Monday, October 3, 2022 11:51 PM IST
മൂ​വാ​റ്റു​പു​ഴ: താ​ലൂ​ക്കി​ലെ എ​പി​എ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള അ​ർ​ഹ​രാ​യ റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ളെ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് 31 വ​രെ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും. കാ​ർ​ഡ് ഉ​ട​മ​യോ കു​ടും​ബാം​ഗ​ങ്ങ​ളോ മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ൻ ഉ​ൾ​പ്പെ​ടാ​ൻ അ​ർ​ഹ​നാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ സാ​ക്ഷ്യ​പ​ത്ര​വും മ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ണ്ടെ​ങ്കി​ൽ അ​തു​മു​ൾ​പ്പെ​ടെ അ​ക്ഷ​യ കേ​ന്ദ്രം വ​ഴി അ​പേ​ക്ഷ ന​ൽ​കാം. www.civilsupplies kerala.gov.in എ​ന്ന വെ​ബ് സൈ​റ്റ്, സി​റ്റി​സ​ണ്‍ ലോ​ഗി​ൻ മു​ഖേ​ന മാ​ത്രം അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്പൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ശു​ചീ​ക​ര​ണ
പ്ര​വ​ര്‍​ത്ത​നം

പൈ​ങ്ങോ​ട്ടൂ​ര്‍: ഗാ​ന്ധി ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സേ​വ​ന​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സി​ലെ സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്‌​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പൈ​ങ്ങോ​ട്ടൂ​ര്‍ ടൗ​ണി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​മ സി​ബി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ണ്ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, സാ​ബു മ​ത്താ​യി, നൈ​സ് എ​ല്‍​ദോ, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ദീ​പ്തി റോ​സ്, സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ സി​സ്റ്റ ഫീ​ന, അ​ധ്യാ​പ​ക​ര്‍, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ര്‍ കെ.​ജി. സു​ജാ​ത, ആ​ശാ​വ​ര്‍​ക്ക​ര്‍ വി. ​എം. ഷൈ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.