പ​രി​ശു​ദ്ധം ദൈ​വാ​ല​യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Monday, October 3, 2022 11:51 PM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ പ​രി​ശു​ദ്ധം ദൈ​വാ​ല​യം പ​ദ്ധ​തി​ക്ക് ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി​യി​ൽ തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ​യു​ടെ​യും ശു​ചി​ത്വ​മി​ഷ​ന്‍റെ ഏ​ജ​ൻ​സി​യാ​യ ക്രി​സ് ഗ്ലോ​ബ​ലി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന മാ​ലി​ന്യ​​മു​ക്ത ന​ഗ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള ജൈ​വ, അ​ജൈ​വ പാ​ഴ്വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പ​രി​ശു​ദ്ധം ദൈ​വാ​ല​യം.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് മു​ള​ഞ്ഞ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ്, നി​ർ​മ​ല സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം, സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ​രാ​യ അ​ബ്ദു​ൽ​സ​ലാം, ജോ​സ് കു​ര്യാ​ക്കോ​സ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ രാ​ജ​ശ്രീ രാ​ജു, ജോ​ളി മ​ണ്ണൂ​ർ, ജി​നു മ​ടേ​യ്ക്ക​ൽ, ജോ​യ്സ് മേ​രി ആ​ന്‍റ​ണി, അ​ജി മു​ണ്ടാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ സി​നി ബി​ജു ശു​ചി​ത്വ പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.