മൂ​ന്ന് ട​ണ്‍ തു​ണി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു
Monday, October 3, 2022 11:51 PM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യെ ഹ​രി​ത പൂ​ർ​ണ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ഹ​രി​ത മൂ​വാ​റ്റു​പു​ഴ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് ട​ണ്‍ തു​ണി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യേ​റെ തു​ണി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ന​ഗ​ര​സ​ഭ​യ്ക്ക് കീ​ഴി​ലു​ള്ള 28 വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​ണ് ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ പ​ഴ​യ​തും പു​ന​രു​പ​യോ​ഗ്യ​വും ഉ​പ​യോ​ഗ​ശൂ​ന്യ​വു​മാ​യ മൂ​ന്ന് ട​ണ്‍ വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ഇ​തി​ൽ ഉ​ടു​പ്പു​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ, ക​ർ​ട്ട​ൻ, ബെ​ഡ്ഷീ​റ്റ്, സാ​രി, ത​ല​യ​ണ, മെ​ത്ത എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു. 50 ഹ​രി​ത ക​ർ​മ്മ സേ​ന പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ജൈ​വ​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തോ​ടൊ​പ്പം തു​ണി മാ​ലി​ന്യ​ങ്ങ​ൾ, പാ​ഴ് വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ ശേ​ഖ​രി​ച്ച​ത്.
നി​ല​വി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ മെ​റ്റീ​രി​യ​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന തു​ണി മാ​ലി​ന്യ​ങ്ങ​ളി​ൽ പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന​വ ഈ​റോ​ഡ്, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​ക​ളി​ലേ​ക്ക് കൈ​മാ​റും. പു​ന​രു​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ ക്ലീ​ൻ കേ​ര​ള ക​ന്പ​നി​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്യും. ഹ​രി​ത മൂ​വാ​റ്റു​പു​ഴ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ 9496002423 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.