അ​ർ​ധ​നാ​രി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം
Monday, October 3, 2022 11:51 PM IST
മൂ​വാ​റ്റു​പു​ഴ: ഛായാ​ഗ്രാ​ഹ​ക​ൻ സ​ന്ദീ​പ് മാ​റാ​ടി​യു​ടെ അ​ർ​ധ​നാ​രി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി. ത​മി​ഴ്നാ​ട് കൂ​വാ​ഗ​ത്തു ന​ട​ന്ന ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ഉ​ത്സ​വ​ത്തി​ൽനി​ന്നു പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 18 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കൂ​വാ​ഗം കു​ട്ടാ​ണ്ട​വ​ർ ഉ​ത്സ​വ​ത്തി​ൽ ഇ​ന്ത്യ​യി​ൽനി​ന്നും വി​ദേ​ശ​ത്തുനി​ന്നു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രാ​ണ് ഒ​ത്തു​കൂ​ടു​ന്ന​ത്. അ​വി​ടെ അ​വ​രോ​ടൊ​പ്പം ദി​വ​സ​ങ്ങ​ൾ താ​മ​സി​ച്ചാ​ണ് സ​ന്ദീ​പ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ആ​ചാ​ര​ങ്ങ​ളി​ല​ധി​ഷ്ഠി​ത​മാ​യി ഒ​രു രാ​വുകൊ​ണ്ട് മി​ന്നി മ​റ​യു​ന്ന ദാ​ന്പ​ത്യ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ​യും വേ​ർ​പി​രി​യി​ലി​ന്‍റെ​യും ഭാ​വ​പ​ക​ർ​ച്ച​ക​ളാ​ണ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ സ​ന്ദീ​പ് പ​റ​യാ​ൻ ശ്ര​മി​ക്കു​ന്ന​ത്.
മു​ൻ​ത​ല​മു​റ കാ​മ​റ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രു​ന്നു. ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ മാ​റാ​ടി യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്. സ​മ്മേ​ള​നം മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​മ​റ്റ് മാ​നു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​കെ. അ​നി​ൽ അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.
ജോ​ണി പെ​രു​ന്പ​ല്ലൂ​ർ, ഇ.​കെ. അ​വ​റാ​ച്ച​ൻ, ടോ​മി മാ​ത്യു, പി.​എ​സ്. അ​ജി​മോ​ൻ, വി​ഷ്ണു രാ​ജ​ൻ, അ​നൂ​പ് ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി.​കെ. അ​നി​ൽ (പ്ര​സി​ഡ​ന്‍റ്), സ​ണ്ണി മാ​താ​ളി (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി​ഷ്ണു രാ​ജ​ൻ (സെ​ക്ര​ട്ട​റി), സ​ന്ദീ​പ് മാ​റാ​ടി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ഖി​ൽ ബാ​ലാ​ജി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.