കള്ളക്കേസ് എടുത്തതായി പരാതി
Monday, October 3, 2022 11:51 PM IST
പെ​രു​മ്പാ​വൂ​ർ: അതിർത്തിതർക്ക കേസിൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തിരേ പോ​ലീ​സ് ക​ള​ള​ക്കേ​സ് എടുത്തതായി പരാതി. ഇതിനെതിരേ കു​റു​പ്പം​പ​ടി കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.
സത്യസന്ധമായ ഇടപെടൽ നടത്തി യില്ലെങ്കിൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​ൻ കോൺഗ്രസ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​സി​ൽ പോ​ൾ, കെ.പി. വ​ർ​ഗീ​സ്, മ​നോ​ജ് മൂ​ത്തേ​ട​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റു​മാ​രാ​യ പി.പി. അ​വ​റാ​ച്ച​ൻ, മി​നി ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.ടി. അ​ജി​ത് കു​മാ​ർ, ജോ​ഷി തോ​മ​സ്, സാ​ബു ആ​ന്‍റ​ണി, എ​ൽ​ദോ പാ​ത്തി​ക്ക​ൽ, ബേ​ബി തോ​പ്പി​ലാ​ൻ, ര​ജി​ത ജ​യ്മോ​ൻ, പി.ഒ. ബെന്നി, രാ​ജ​ൻ, പി.വി. പ​ത്രോ​സ് എ​ന്നി​വ​ർ​ പ​ങ്കെ​ടു​ത്തു.