ന​ഗ​ര​വി​ക​സ​ന​ത്തി​ന് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്തം അ​ഭ്യ​ര്‍​ഥി​ച്ച് ജി​സി​ഡി​എ
Monday, October 3, 2022 11:52 PM IST
കൊ​ച്ചി: സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം ന​ഗ​ര​വി​ക​സ​ന​ത്തി​ന് മു​ത​ല്‍​ക്കൂ​ട്ടാ​കു​മെ​ന്ന് ഗ്രേ​റ്റ​ര്‍ കൊ​ച്ചി​ന്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി കെ.​വി.​അ​ബ്ദു​ള്‍ മാ​ലി​ക്ക്.
ജി​സി​ഡി​എ സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ധി നാ​ഷ​ണ​ല്‍ അ​ര്‍​ബ​ന്‍ കോ​ണ്‍​ക്ലേ​വി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സെ​മി​നാ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​മേ​ഖ​ല​യു​ടെ​യും സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള മൂ​ന്നോ നാ​ലോ പ​ദ്ധ​തി​ക​ള്‍ ജി​സി​ഡി​എ ഉ​ട​ന്‍ ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭൂ​മി​യും പ​ണ​വും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​വും ജി​സി​ഡി​എ​യു​ടെ പ​ക്ക​ലു​ണ്ട്. എ​ന്നാ​ല്‍ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ്ര​വ​ര്‍​ത്ത​ന​മി​ക​വ് കൂ​ടി സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി​ക​ളി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത്ത​രം സം​യു​ക്ത സം​രം​ഭ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക് ഒ​രു പ​ഠ​നാ​നു​ഭ​വം കൂ​ടി​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഒ​രു ല​ക്ഷം സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തൃ​തി​യു​ള്ള ഭ​വ​ന​വാ​ണി​ജ്യ സ​മു​ച്ച​യം, ഓ​ഫീ​സ് സ​മു​ച്ഛ​യ​ങ്ങ​ള്‍, സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള ഫി​റ്റ്‌​ന​സ് കേ​ന്ദ്രം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളാ​ണ് ജി​സി​ഡി​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. ബോ​ള്‍​ഗാ​ട്ടി ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഒ​മ്പ​ത്, 10 തീ​യ​തി​ക​ളി​ലാ​ണ് ബോ​ധി ദേ​ശീ​യ കോ​ണ്‍​ക്ലേ​വ് ന​ട​ക്കു​ക. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് http:// www. nationalur banconclave.com വെ​ബ്‌​സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.