അങ്കമാലി നഗരസഭയിൽ മാ​ലി​ന്യ​ശേ​ഖ​ര​ണം ഡി​ജി​റ്റ​ലാ​ക്കു​ന്നു
Monday, October 3, 2022 11:52 PM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​നാ​ലാം വാ​ർ​ഡി​ൽ "ഹ​രി​ത മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റിംഗ് സി​സ്റ്റം’ ആ​പ്പി നു ​വേ​ണ്ടി​യു​ള്ള ക്യു ​ആ​ർ കോ​ഡ് ന​ൽ​കു​ന്ന​തി​ൻ​റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ റെ​ജി മാ​ത്യു, ജോ​സ് കി​ഴ​ക്കും​ത​ല​യ്ക്ക് ന​ൽ​കി​ നി​ർ​വഹി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ല​ക്സി ജോ​യ് അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. മാ​ലി​ന്യ​ശേ​ഖ​ര​ണം, സം​സ്ക​ര​ണം എ​ന്നി​വ ഡി​ജി​റ്റ​ലാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി.
മ​ർ​ച്ച​ന്‍റ്​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡാ​ന്‍റി ജോ​സ് കാ​ച്ച​പ്പി​ള്ളി, ഈ​സ്റ്റ് ന​ഗ​ർ റ​സി​ഡന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡനന്‍റ് പീ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ, ചെ​റി​യാ​ൻ പ​ട​യാ​ട്ടി​ൽ, കെ.​ടി.​പൗ​ലോ​സ്, അ​ഡ്വ. തോ​മ​സ് ത​ച്ചി​ൽ, മു​നി​സി​പ്പ​ൽ ഹെ​ൽ​ത്ത് സൂ​പ്ര​ണ്ട് എം.​എ​ൻ. നൗ​ഷാ​ദ്, പ്ര​ദീ​പ് ടി. ​രം​ഗ​ൻ, മു​ഹ​മ്മ​ദ് ഹു​നൈ​ഡ്, ജോ​സ് പ​ട​യാ​ട്ടി, വി​ൻ​സ​ൻ​റ് പൈ​നാ​ട​ത്ത്, ബാ​ജു നെ​റ്റി​ക്കാ​ട​ൻ, ബി​നു തോ​ട്ടു​ങ്ക​ൽ, എം ​ജെ ജോ​യ്, ഷൈ​നി ക്രി​സ്റ്റ​ഫ​ർ, ഷാ​ൻ​റി സെ​ബാ​സ്റ്റ്യ​ൻ, വി.​എം. ഷ​ക്കീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.