ന​വോ​ദ​യ വ​യോ​ജ​ന പു​രു​ഷ​സം​ഘ​ത്തി​ന്‍റെ വാ​ര്‍​ഷികം ആഘോഷിച്ചു
Monday, October 3, 2022 11:53 PM IST
അ​ങ്ക​മാ​ലി: അ​യ്യ​മ്പു​ഴ പ​ഞ്ചാ​യ​ത്തിലെ ചു​ള്ളിയിൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​വോ​ദ​യ വ​യോ​ജ​ന പു​രു​ഷ​സം​ഘ​ത്തി​ന്‍റെ ഒ​ന്നാം വാർഷികം ആഘോഷിച്ചു. കാ​ല​ടി സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ കെ.​ജെ.​ധ​ന്യ ന​യി​ച്ച ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സോ​ടെ ആ​രം​ഭി​ച്ച വാ​ര്‍​ഷി​ക സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ അ​നി​മോ​ള്‍ ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എ.​ഡി.​ഉ​മ്മ​ച്ച​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ചു​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ഡി ​പ്ലാ​ക്ക​ല്‍, ഫാ. ​പ്ര​വീ​ണ്‍ മ​ണ​വാ​ള​ന്‍ എ​ന്നി​വ​ര്‍ വ​യോ​ജ​നദി​ന സ​ന്ദേ​ശം ന​ല്‍​കി.
സം​ഘ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യും പ​ന്ത്ര​ണ്ടാം വാ​ര്‍​ഡ് മെ​മ്പ​റു​മാ​യ വ​ര്‍​ഗീ​സ് മാ​ണി​ക്ക​ത്താ​ന്‍ സം​ഘ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കു​റി​ച്ചു വി​വ​രി​ച്ചു. മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ഒ.​വ​ര്‍​ഗീ​സ്, ജോ​യി മൈ​പാൻ, ബ്ലോ​ക്ക് മെ​മ്പ​ര്‍ ബി​ജു കാ​വു​ങ്ങ, പ​തി​നൊ​ന്നാം വാ​ര്‍​ഡ് മെ​മ്പ​ര്‍ മേ​രി ജോ​ണി, സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​സി.​ജോ​സ്, ചാ​ക്കോ വ​ര്‍​ഗീ​സ്, സി​ഡി​എ​സ് പ്ര​സി​ഡന്‍റ് ബി​ന്ദു രാ​മ​ച​ന്ദ്ര​ന്‍, ജോ​യ് മാ​ട​ന്‍, പ്രി​ന്‍​സ് പോ​ള്‍, പൗ​ലോ​സ് കാ​ച്ച​പ്പ​ള്ളി, വ​ര്‍​ഗീ​സ് പു​തു​ശേ​രി, ഫ്രാ​ന്‍​സി​സ് കി​ഴ​ക്ക​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ലി​ന് അ​ര്‍​ഹ​നാ​യ എ.​യു.​റെ​ജി​യെ​യും സി​ഐ​എ​സ്ഇ ദേ​ശീ​യ ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ പ​ങ്കെ​ടു​ത്ത ജോ​യ്‌​സ് മാ​ണി​ക്ക​ത്താ​നെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ ഹി​മ​ഗി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​മേ​ള​യും ഉണ്ടായിരുന്നു.