ദ​ക്ഷി​ണ മൂ​കാം​ബി​ക ക്ഷേ​ത്രം വി​ദ്യാ​രം​ഭ​ത്തി​ന് ഒ​രു​ങ്ങി
Monday, October 3, 2022 11:53 PM IST
പ​റ​വൂ​ർ: പ​റ​വൂ​ർ ദ​ക്ഷി​ണ മൂ​കാം​ബി​ക ക്ഷേ​ത്രം വി​ദ്യാ​രം​ഭ​ത്തി​ന് ഒ​രു​ങ്ങി. വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ബു​ധ​ൻ പു​ല​ർ​ച്ചെ നാ​ലി​നു പൂ​ജ​യെ​ടു​പ്പ്. 4.30 ന് ​വി​ദ്യാ​രം​ഭം ആ​രം​ഭി​ക്കും. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വി​ദ്യാ​രം​ഭ മ​ണ്ഡ​പ​ത്തി​ലാ​യി​രു​ന്നു എ​ഴു​ത്തി​നി​രു​ത്ത്. ടി.ആ​ർ. രാ​മ​നാ​ഥ​ൻ, പ്ര​ഫ. കെ. ​സ​തീ​ശ​ബാ​ബു, എം.കെ. രാ​മ​ച​ന്ദ്ര​ൻ, ഡോ. ​കെ.കെ. ​ബീ​ന, കൊ​ടു​ങ്ങ​ല്ലൂ​ർ സ​ന്തോ​ഷ് ത​ന്ത്രി, ആ​ന​ന്ദ​വ​ല്ലി, പ​റ​വൂ​ർ ജ്യോ​തി​സ്, ഐ.എ​സ്. കു​ണ്ടൂ​ർ, എ​സ്. വി​നോ​ദ്കു​മാ​ർ ഡോ. ​വി. ര​മാ​ദേ​വി, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ മാ​ട​മ​ന, മു​ര​ളി ഗോ​പി നി​വാ​സ്, കോ​ത​കു​ള​ങ്ങ​ര മോ​ഹ​ന​ൻ, ഡോ. കെ.എ. ​ശ്രീ​വി​ലാ​സ​ൻ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി എ​ന്നി​വ​രാ​ണു ഗു​രു​ക്ക​ന്മാ​ർ. പു​ല​ർ​ച്ചെ ആ​രം​ഭി​ക്കു​ന്ന വി​ദ്യാ​രം​ഭം ഉ​ച്ച ക​ഴി​യും വ​രെ നീ​ളും.
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡും ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​യു ചേ​ർ​ന്നാ​ണ് ഉ​ത്സ​വം ന​ട​ത്തു​ന്ന​ത്. തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൽ പോലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ക്ഷേ​ത്ര​ത്തി​നു ചു​റ്റു​മു​ള്ള വ​ഴി​യി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കും.