കുട്ടികളെ ബോധവത്കരിച്ച് ലഹരിവിരുദ്ധ സെമിനാർ
Monday, October 3, 2022 11:53 PM IST
എ​ട​നാ​ട് : വി​ജ്ഞാ​ന​പീ​ഠം സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റും ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ആ​ലു​വ വു​മ​ൺ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ എം.​വി. ജി​ജി​മോ​ൾ ക്ലാ​സു​ക​ൾ ന​യി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ബി​ന്‍റോ കി​ലു​ക്ക​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ജ്ഞാ​ന​പീ​ഠം ഇ​എം​എ​ച്ച്എ​സ്, വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി 600 ഓ​ളം കു​ട്ടി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ല​ഹ​രി ഉ​പ​യോ​ഗം ത​ട​യാ​നും അ​തേ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​വാ​നു​മാ​യി സ്കൂ​ളു​ക​ളി​ൽ ക്ലാ​സ് ത​ല​ത്തി​ൽ സ്‌​ക്വാ​ഡ് രൂ​പീ​ക​രി​ച്ചു. നാ​ടി​ന് ആ​പ​ത്താ​യ ല​ഹ​രി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്തു ത​ല ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. സ​മൂ​ഹ​ത്തെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ല​ഹ​രി​യെ​ന്ന വി​പ​ത്തി​നെ​തി​നെ​തി​രെ മു​ന്നേ​റു​മെ​ന്ന് എ​ല്ലാ​വ​രും പ്ര​തി​ജ്ഞ​യെ​ടു​ത്തു.വി​ജ്ഞാ​ന​പീ​ഠം ഇ​എം​എ​ച്ച്എ​സ് പ്ര​ധാ​ന​ധ്യാ​പി​ക ഫ്രി​നി​മോ​ൾ പോ​ൾ​ദാ​സ്, വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​ബി​നി​ത ജ​യോ എ​ന്നി​വ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.