ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Monday, October 3, 2022 11:53 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ടൗ​ൺ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ​യും, റെ​യി​ൽ​വേ ചൈ​ൽ​ഡ് ലൈ​നി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ഹൃ​ദ​യ, സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഡി​എം​ഒ ഡോ. ​ന​സ്രീം വാ​ലു​ഗോ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ കെ.​പി.​ബി. പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
റെ​യി​ൽ​വേ ചൈ​ൽ​ഡ് ലൈ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ൽ, നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ചീ​ഫ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.എ. അ​രു​ൺ, സെ​ന്‍റ് ആ​ൽ​ബ​ർ​ട്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ​രേ​റ്റോ ഫ്രാ​ൻ​സി​സ്, ആ​ർപിഎ​ഫ് അ​സി​. ഇ​ൻ​സ്പെ​ക്ട​ർ ഉ​ണ്ണി, റെ​യി​ൽ​വേ ചൈ​ൽ​ഡ്‌ലൈ​ൻ കോ-ഓ​ർ​ഡി​നേ​റ്റ​ർ അ​മൃ​ത ശി​വ​ൻ, കെ. ​അ​നു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പരിപാടിയോടനുബന്ധിച്ച് റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ൻ വ​ശ​ത്തു​ള്ള മ​തി​ൽ വൃ​ത്തി​യാ​ക്കി ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു. 'ല​ഹ​രി​ക്കെ​തി​രെ ജാ​ഗ്ര​ത​യോ​ടെ' എ​ന്ന ആ​ഹ്വാ​ന​വു​മാ​യി എ​റ​ണാ​കു​ളം റെ​യി​ൽ​വേ ചൈ​ൽ​ഡ്‌ലൈ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്.