കൊച്ചി: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ എറണാകുളം നഗരത്തിൽ മൗനജാഥയും അനുശോചന യോഗവും സംഘടിപ്പിച്ചു. യോഗത്തിൽ എൻ.കെ. പ്രഭാകര നായിക് അധ്യക്ഷത വഹിച്ചു.
ടി.എസ്. ഷൺമുഖദാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ പാർട്ടി നേതാക്കളായ സി. മണി, സാബു ജോർജ്, കെ.വി.പി. കൃഷ്ണകുമാർ, ഷാജി ഇടപ്പള്ളി, കുമ്പളം രവി, സി.എഫ്. ജോയ്, കെ. എം. ജോർജ്, കൃഷ്ണകുമാർ, ടി.എസ്. ജോൺ, കെ.പി. അജിത്കുമാർ, അബ്ദുൾ കലാം എന്നിവർ പ്രസംഗിച്ചു.
അങ്കമാലി: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനു ശോചനം രേഖപ്പെടുത്തി സിപിഎം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും സർവക്ഷി യോഗവും നടന്നു.
ബെന്നി ബഹനാൻ എംപി, സിപിഎം ജില്ലാ സെക്രട്ടിയേറ്റംഗം എം.പി. പത്രോസ്, നഗരസഭ ചെയർമാൻ റെജി മാത്യു, പി.ജെ. വർഗീസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എസ് ഷാജി, എൻ. മനോജ്, സി.ബി. രാജൻ, ബെന്നി മൂഞ്ഞേലി, ടോണി പറപ്പിള്ളി, വർഗീസ് പൈനാടത്ത്, ജയ്സൺ പാനികളങ്ങര, ടി.ഡി. സ്റ്റീഫൻ, തോമസ് പാലിമറ്റം, ജോണി കുരിയക്കോസ്, സജി വർഗീസ് എന്നിവർ സംസാരിച്ചു.
നെടുമ്പാശേരി: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് സിപിഎം നെടുമ്പാശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്താണിയിൽ മൗനജാഥയും അനുശോചന യോഗവും ചേർന്നു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അധ്യക്ഷനായിരുന്നു. പി.സി. സോമശേഖരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ടി.കെ. മോഹനൻ, പി.വി. കുഞ്ഞ്, വിവിധ കക്ഷിനേതാക്കളായ ബി. രാധാകൃഷ്ണ പിള്ള, ടി.എ. ചന്ദ്രൻ, അനിൽ കാഞ്ഞിലി, എം.എൻ. ഗോപി, ഡോ.സി.എ. മുകുന്ദൻ, തമ്പി പോൾ എന്നിവർ സംസാരിച്ചു.