"ഒരു വീട്ടിൽ ഒരു ഫലവൃക്ഷം' പദ്ധതിക്കു തുടക്കമായി
Monday, October 3, 2022 11:53 PM IST
നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി ഫാ​ർ​മേ​ഴ്സ് സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു വീ​ട്ടി​ൽ ഒ​രു ഫ​ല​വൃ​ക്ഷം പ​ദ്ധ​തി ആ​രം​ഭി​ച്ചു.​ ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളാ​യ തേ​ൻ​വ​രി​ക്ക പ്ലാ​വ്, വി​വി​ധ​യി​നം മാ​വു​ക​ൾ തു​ട​ങ്ങി ഇ​രു​പ​ത് ഇ​നം ഫ​ല​വൃ​ക്ഷ തൈ​ക​ളാ​ണ് സ​ബ്സി​ഡി നി​ര​ക്കി​ൽ ഫാ​ർ​മേ​ഴ്സ് സെ​ന്‍റ​ർ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​ ഫ​ല​വൃ​ക്ഷ തൈ​ക​ൾ ഫാ​ർ​മേ​ഴ്സ് സെന്‍ററിന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​വ​ശ്യ​പ്പെ​ടു​ന്ന മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
ഇ​തോ​ടൊ​പ്പം ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​യി ഫാ​ർ​മേ​ഴ്സ് സെ​ന്‍റർ അം​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​നി​ര​ക്കി​ൽ എ​ട്ടി​നം ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി തൈ​ക​ളു​ടെ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു.​ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ക്കു​വാ​ൻ വ്യാ​പാ​രി ക​ർ​ഷ​ക​രെ സ​ജ്ജ​രാ​ക്കു​ക എ​ന്നു​ള്ള​താ​ണ് ഫാ​ർ​മേ​ഴ്സ് സെ​ന്‍റ​ർ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
ഒ​രു വീ​ട്ടി​ൽ ഒ​രു ഫ​ല​വൃ​ക്ഷം പ​ദ്ധ​തി​യു​ടെ​യും പ​ച്ച​ക്ക​റി തൈ​ക​ളു​ടെ​യും വി​ത​ര​ണോദ്ഘാ​ട​നം ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ബി.​എ​സ്.​ വി​പി​ൻ നി​ർ​വഹി​ച്ചു. നെ​ടു​മ്പാ​ശേ​രി ഫാ​ർ​മേ​ഴ്സ് സെന്‍റ​ർ പ്ര​സി​ഡന്‍റ് എ.​വി. രാ​ജ​ഗോ​പാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സിസ്റ്റന്‍റ് ഇ​ൻ​സ്പ​ക്ട​ർ തോ​മ​സ് പ​ന​ച്ചി​ക്ക​ൽ, നെ​ടു​മ്പാ​ശേ​രി മ​ർ​ക്ക​ന്‍റ​യി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സി.​പി. ത​രി​യ​ൻ, കെ.​ബി. സ​ജി, ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ, ബി​ന്നി ത​രി​യ​ൻ, ടി.​എ​സ്. ബാ​ല​ച​ന്ദ്ര​ൻ, സാ​ലു പോ​ൾ, കെ.​ജെ. ഫ്രാ​ൻ​സി​സ്, കെ.ജെ. പോ​ൾ​സ​ൺ, പി.​ജെ. ജോ​യ് , ടി.​എ​സ്. മു​ര​ളി, ആ​ർ. അ​നി​ൽ, ഗി​രി​ജ ര​ഞ്ജ​ൻ, ഉ​ഷ ദി​വാ​ക​ര​ൻ, ഷി​മ്മി സു​രേ​ഷ്, മ​ഞ്ജു സാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.