യൂ​ദാ​പു​രം പള്ളിയിലെ നേ​ർ​ച്ച​സ​ദ്യ: പ​ന്ത​ലി​ന്‍റെ കാ​ൽനാ​ട്ട് നടത്തി
Thursday, October 6, 2022 12:20 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി യൂ​ദാ​പു​രം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 27 ന് ​ന​ട​ത്തു​ന്ന ഊ​ട്ടു നേ​ർ​ച്ച​സ​ദ്യ​യ്ക്കു​ള്ള പ​ന്ത​ലി​ന്‍റെ കാ​ൽ നാ​ട്ടു​ക​ർ​മം ബെ​ന്നി ബ​ഹ​നാ​ൻ എം​പി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​കാ​രി​യും റെ​ക്ട​റു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പി​ള​ളി മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ഒരു ലക്ഷം പേർക്കാണ് സദ്യയൊരുക്കുന്നത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​നി രാ​ജീ​വ്, വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് സെ​ബാ​സ്റ്റ്യ​ൻ, മെ​മ്പ​ർ​മാ​രാ​യ എം.​എ​സ്. ശ്രീ​കാ​ന്ത്, സാ​ലി വി​ൽ​സ​ൻ, ഷി​ബു പൈ​നാ​ട​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സീ​ലി​യ വി​ന്നി, എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ​ഡി​പി ശാ​ഖാ ഭാ​ര​വാ​ഹി​ക​ളാ​യ ശ്രീ​ധ​ര​മേ​നോ​ൻ, എ.​ജി. ബൈ​ജു, അ​ങ്ക​മാ​ലി ജു​മാ മ​സ്ജി​തി​ലെ ഇ​ബ്രാ​ഹിം മൗ​ല​വി, തി​രു​നാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി​ട്ടു​ള്ള നൊ​വേ​ന 16ന് ​ആ​രം​ഭി​ക്കും. 25ന് ​കൊ​ടി​മ​ര​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദ​വും തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ​വും ആ​ർ​ച്ചു​ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. 27 ന് ​വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ പു​തി​യ ക​പ്പേ​ള​യു​ടെ വെ​ഞ്ചി​രി​പ്പും നേ​ർ​ച്ച സ​ദ്യ​യു​ടെ വെ​ഞ്ചി​രി​പ്പും വ​രാ​പ്പു​ഴ ആർച്ചുബിഷപ് ഡോ.​ ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ക്കും.