ല​ഹ​രി​ക്കേ​സി​ൽ ശി​ക്ഷ കൂ​ട്ട​ണം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി
Thursday, October 6, 2022 12:20 AM IST
കാ​ല​ടി: സ​ർ​ക്കാ​ർ സം​വി​ധാ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രും ക​ട​മ​ക​ൾ മ​റ​ക്ക​രു​തെ​ന്നും ല​ഹ​രി സം​ബ​ദ്ധ​മാ​യ കേ​സി​ൽ ശി​ക്ഷ വ​ർ​ധി​പ്പി​ച്ച് ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ചാ​ർ​ളി പോ​ളും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ബി പാ​പ്പ​ച്ച​നും ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി മാ​ഫി​യ​ക​ളു​ടെ നീ​രാ​ളിപ്പിടിത്ത​ത്തി​ൽ നി​ന്ന് നാ​ടി​നെ മോ​ചി​പ്പി​ക്കാ​ൻ ശി​ക്ഷ വ​ർ​ധി​പ്പി​ച്ചേ മ​തി​യാ​കൂ മ​ദ്യ​വി​രു​ദ്ധ സ​മി​തി നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന​ത്ത് വ്യാ​പ​മാ​കു​ന്ന ല​ഹ​രി മാ​ഫി​യ​സം​ഘ​ങ്ങ​ളെ അ​മ​ർ​ച്ച ചെ​യ്യാ​നും മ​ദ്യം, മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ​യും ജാ​തി, മ​ത,രാ​ഷ്ട്രീ​യ​ഭേ​ദ​മെ​ന്യെ പൊ​തു സ​മൂ​ഹം ക​ർ​മനി​ര​ത​രാ​യി മു​ന്നോ​ട്ട് വ​ര​ണ​മെ​ന്നും സ​മി​തി നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ദൈ​വ​ദാ​സ​ൻ ജോ​ർ​ജ് വാ​ക​യി​ല​ച്ച​ന്‍റെ നേ​ർ​ച്ച​സ​ദ്യ: പ​ന്ത​ലിന് കാൽനാട്ടി

മ​ര​ട്: മൂ​ത്തേ​ടം ഇ​ട​വ​ക​യി​ൽ പ്ര​ശ​സ്ത​മാ​യ ദൈ​വ​ദാ​സ​ൻ ജോ​ർ​ജ് വാ​ക​യി​ല​ച്ച​ന്‍റെ 91ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന നേ​ർ​ച്ച​സ​ദ്യ​യ്ക്കു​ള്ള പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ടു​ക​ർ​മം ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ​ഫ് ചേ​ലാ​ട്ട് നി​ർ​വ​ഹി​ച്ചു. ന​വം​ബ​ർ 3, 4 തീ​യ​തി​ക​ളി​ലാണ് നേർച്ച സദ്യ. വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ ഫാ. ​റെ​നി​ൽ തോ​മ​സ്, സി​സ്റ്റ​ർ ജെ​സീ​ന്ത, എ​ഡ്വ​വി​ൻ ഏ​റ​യി​ൽ, ആ​ൻ​സ​ലാം ന​ടു​വി​ല വീ​ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ആ​ൻ​ഡ്രൂ​സ് ബോ​ബി, ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ജെ​റി​ൻ വ​ട്ട​ത്ത​റ, പ​ന്ത​ൽ ക​ൺ​വീ​ന​ർ ജ​സ്റ്റി​ൻ അ​റ​ക്ക​ൽ, ബ്ര​ദ​ർ നി​ധി​ൻ, മ​റ്റു ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. അ​ന്പ​തി​നാ​യി​രം പേ​ർ​ക്കു​ള്ള നേ​ർ​ച്ച​സ​ദ്യ​യാ​ണ് ഒ​രു​ക്കു​ന്ന​തെന്ന് ക​ൺ​വീ​ന​ർ ജ​സ്റ്റി​ൻ അ​റ​ക്ക​ൽ അ​റി​യി​ച്ചു.