കാറിടിച്ച് വൈ​ദ്യു​ത പോ​സ്റ്റ് ത​ക​ർ​ന്നു: യു​വാ​വ് പി​ടി​യി​ൽ
Thursday, October 6, 2022 12:20 AM IST
കാ​ക്ക​നാ​ട്: യു​വാ​വ് ഓ​ടി​ച്ച കാ​റി​ടി​ച്ച് വൈ​ദ്യു​ത പോ​സ്റ്റ് റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണു.​സം​ഭ​വ​ത്തി​ൽ കാ​ർ ഓ​ടി​ച്ച ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി ആ​ൽ​ബി​ൻ (23)ന്‍റെ പേ​രി​ൽ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ തൃ​ക്കാ​ക്ക​ര മോ​ഡ​ൽ എ​ൻ​ജി​നി​യ​റിം​ഗ് കോ​ളേ​ജ് അ​മ്പ​ലം റോ​ഡി​ൽ​അ​മി​ത വേ​ഗ​ത്തി​ൽ യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചാ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്ന​ത്. ഇ​തി​നു മു​ന്പ് കാ​റി​ന്‍റെ മു​ൻ​വ​ശം ഇ​ട​തു​ഭാ​ഗ​ത്തെ ട​യ​ർ പൊ​ട്ടി റി​മ്മി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലം വ​രെ റോ​ഡി​ലൂ​ടെ ഇ​യാ​ൾ കാ​ർ ഓ​ടി​ച്ചി​രു​ന്നു.

എ​ൻ​ജി​നീയ​റിം​ഗ് കോ​ള​ജ് റോ​ഡി​ൽ എ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് 12 കെ​വി ലൈ​ൻ ക​ട​ന്നു പോ​കു​ന്ന കൂ​റ്റ​ൻ വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സ് മു​ത​ൽ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വ​രെ റോ​ഡി​ൽ കാ​റ് ട​യ​റി​ല്ലാ​തെ റി​മ്മി​ൽ ഓ​ടി​യ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ഇ​ടി​യു​ടെ ശ​ബ്ദം കേ​ട്ടാ​ണ് പ്ര​ദേ​ശ​ത്തു​ള്ള​വ​ർ ഓ​ടി​യെ​ത്തി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​ത​പോ​സ്റ്റ് ര​ണ്ടാ​യി ഒ​ടി​ഞ്ഞു വീ​ഴു​ക​യും കാ​റി​ന്‍റെ മു​ൻ​വ​ശം പാ​ടെ ത​ക​രു​ക​യും ചെ​യ്തു​വെ​ങ്കി​ലും ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ മ​റ്റാ​രും കാ​റി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഈ ​വൈ​ദ്യു​ത ബ​ന്ധം ആ​കെ ത​ക​രാ​റി​ലാ​യി ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്. റോ​ഡി​നു കു​റു​കെ ഒ​ടി​ഞ്ഞു വീ​ണ വൈ​ദ്യു​തി പോ​സ്റ്റും വൈ​ദ്യു​ത ക​മ്പി​ക​ളും തൃ​ക്കാ​ക്ക​ര അ​ഗ്‌​നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് മു​റി​ച്ചു മാ​റ്റി​യ​ത്. സം​ഭ​വ​ത്തി​ൽ കെ​എ​സ്ഇ​ബി​ക്കു​ണ്ടാ​യ നാ​ശ​ന​ഷ്ടം 32,000 രൂ​പ യു​വാ​വി​ൽ നി​ന്ന് ഈ​ടാ​ക്കു​മെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.